ഞാനും എന്റെ ഫ്രണ്ടുമെന്ന് നസ്രിയ; ചിത്രങ്ങൾ പകർത്തി ഫർഹാൻ

ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമായി നസ്രിയ

Nazriya Nazim, നസ്രിയ നസീം, Nazriya Nazim photos, Nazriya Nazim latest photos, Fahad Faazil, Nazriya fahadh, നസ്രിയ ഫഹദ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. കുറുമ്പും കുസൃതികളുമൊക്കെയായി മലയാളികൾ ഒരു അനിയത്തിക്കുട്ടിയെന്ന പോലെ നെഞ്ചിലേറ്റുന്ന താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

ഫ്രണ്ട്ഷിപ്പ് ഡേയോട് അനുബന്ധിച്ച് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നസ്രിയ. ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലാണ് ചിത്രം പകർത്തിയിരിക്കുന്നത്.

Read more: സർ ജി, ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്; ഫഹദിനോട് നസ്രിയ

തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നസ്രിയ ജീവിതത്തിലേക്ക് വന്നതാണെന്ന് പലയാവർത്തി ഫഹദ് പറഞ്ഞിട്ടുണ്ട്. തന്റെ നേട്ടങ്ങൾ എല്ലാം നസ്രിയ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണെന്നും നസ്രിയ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും താൻ ഒറ്റക്ക് ചെയ്യില്ലായിരുന്നു എന്നും ഫഹദ് പറയുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച സുദീർഘമായ കുറിപ്പിലാണ് ജീവിതത്തിലെ നസ്രിയയുടെ സ്വാധീനത്തെ കുറിച്ച് ഫഹദ് മനസ്സു തുറന്നത്.

“എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.”

ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ് സമയത്ത് നസ്രിയയെ പ്രൊപ്പോസ് ചെയ്തതും ഫഹദ് കുറിപ്പിൽ പറഞ്ഞു. ഒരു മോതിരത്തോടൊപ്പം കത്തു നൽകിയെന്നും, നസ്രിയ അതിനു ഒരു കൃത്യമായ മറുപടി നൽകിയില്ലെന്നും ഫഹദ് കുറിച്ചു. ബാംഗ്ലൂർ ഡെയ്‌സിന്റെ സമയത്ത് മൂന്ന് സിനിമകൾ ഉണ്ടായിരുന്നെന്നും അതിനിടയിൽ നസ്രിയയോടൊപ്പം സമയം ചെലവഴിക്കുന്നതിന് ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിൽ എത്താൻ ആഗ്രഹിച്ചിരുന്നെന്നും ഫഹദ് കുറിപ്പിൽ പറഞ്ഞു.

“എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയക്ക്​ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോൾ നസ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു, “ഹലോ മെത്തേഡ് ആക്ടർ, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ലളിതമായ ഒരൊറ്റ ജീവിതമേ നമുക്കുള്ളു. അത്​ സ്വന്തം ഇഷ്​ടത്തിന്​ ജീവിക്കുക”. ഞങ്ങൾ വിവാഹിതരായിട്ട് ഏ​ഴ്​ വർഷമായി. ഇപ്പോഴും ഞാൻ ടി.വിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം നസ്രിയ ആവർത്തിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചു നിൽക്കുന്നു.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya with fahadh fazil friendship day click by farhaan faasil

Next Story
ആപ്പിൾ- ബദാം സ്മൂത്തിയുമായി ചാക്കോച്ചൻ; ഡിക്യുവിന്റെ ബിരിയാണി കൂടിയായാൽ തൃപ്തിയായെന്ന് ഷെഫ് സുരേഷ് പിള്ളKunchacko Boban, Chef suresh pilla, കുഞ്ചാക്കോ ബോബൻ, Kunchacko Boban latest photos, Kunchacko Boban films, Kunchacko Boban news, കുഞ്ചാക്കോ ബോബൻ, ഷെഫ് സുരേഷ് പിള്ള
The moderation of comments is automated and not cleared manually by malayalam.indianexpress.com