Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തത് നന്നായി ഷാനു; ഫഹദിനോട് നസ്രിയ

എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ മനുഷ്യന്.. ജന്മദിനാശംസകൾ ഷാനു. എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു

Fahad Fazil, Fahadh Faasil, Happy Birthday Fahadh Fazil, Happy Birthday Fahadh Faasil, ഫഹദ് ഫാസിൽ, ഫഹദ് ഫാസിൽ ജന്മദിനം, FaFa birthday, Fahad birthday, Fahad birthday wishes, Fahad films, Nazriya, Nazriya Fahad photos, Fahad Nazriya photos, Indian express malayalam, IE malayalam

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ 38ാം ജന്മദിനമാണ് ഇന്ന്. ഫഹദിന് ആശംസകൾ നേർന്നുകൊണ്ട് മനോഹരമായൊരു കുറിപ്പാണ് നടിയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയുമായ നസ്രിയ നസീം പങ്കുവച്ചിരിക്കുന്നത്.

Read More: ജന്മദിനാശംസകൾ ഷാനു; ഫഹദിന് പൃഥ്വിയുടെ പിറന്നാൾ സ്നേഹം

“പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയാൻ ഈ ലോകത്തിലെ ഒരു വാക്കുകളും മതിയാകില്ല.. എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അല്ലേൽ ഞാൻ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകൾ എല്ലാം കാണില്ലായിരുന്നോ.) പക്ഷെ സത്യം, ഒരു കാര്യം പോലും നിന്നിൽ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാനതിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല(സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്). പക്ഷെ നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ മനുഷ്യന്.. ജന്മദിനാശംസകൾ ഷാനു. എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു,” നസ്രിയ കുറിച്ചു.

View this post on Instagram

Dear Shanu , I thank Allah everyday that u were born. All the words in this world are not enough for me to tell u how much u mean to me ….u have all my heart There is not one thing I would change about u….(I know that’s not what u think n thank god ur not on social media reading my cheesy lines)but really …not one thing I would change about u… The way u are is so real….Oh my god I love it I never knew we were going to be such great friends wen I fell in love with u (I know it’s usually the other way around)but with u everything’s been different .. To the kindest man I know To the most genuine man I know To the most caring man I know … To MY MAN …. Happy birthday Shanu I love u more than life itself !! #heownsmyheart

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ഫഹദിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നടൻ പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചിരുന്നു.

View this post on Instagram

Happy birthday Shanu! #FahadFaazil

A post shared by Prithviraj Sukumaran (@therealprithvi) on

Read More: Happy Birthday Fahadh Fazil: നസ്രിയയുടെ പ്രിയൻ; കേരളത്തിന്റെയും

മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്നായിരിക്കും ഫഹദ് ഫാസിലിന്റെത്. ചുരുങ്ങിയ കാലയളവ്‌ കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, കാലം പോകും തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കുകയും ചെയ്യുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. ഫഹദിന്റെ 38-ാം ജന്മദിനമാണിന്ന്. പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya wishes fahadh faazil happy birthday

Next Story
Rana Daggubati, Miheeka Bajaj wedding live updates: റാണയും മിഹീകയും വിവാഹിതരായിrana daggubati, miheeka bajaj, rana, mihika bajaj, rana marriage, rana daggubati instagram, miheeka bajaj instagram, rana daggubati wedding, rana daggubati marriage
The moderation of comments is automated and not cleared manually by malayalam.indianexpress.com