Latest News

എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യൻ; ഫഹദിനെ കുറിച്ച് നസ്രിയ

ജന്മദിനത്തിൽ ഫഹദിന് ആശംസകളുമായി നസ്രിയ

Fahad Fazil, Fahadh Faasil, Nazriya, prithviraj, Happy Birthday Fahadh Fazil, Happy Birthday Fahadh Faasil, ഫഹദ് ഫാസിൽ, ഫഹദ് ഫാസിൽ ജന്മദിനം, FaFa birthday, Fahad birthday, Fahad birthday wishes, Fahad films, Nazriya, Nazriya Fahad photos, Fahad Nazriya photos

മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്നായിരിക്കും ഫഹദ് ഫാസിലിന്റെത്. ചുരുങ്ങിയ കാലയളവ്‌ കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, കാലം പോകും തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കുകയും ചെയ്യുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. ഫഹദിന്റെ 39-ാം ജന്മദിനമാണിന്ന്.

ജന്മദിനത്തിൽ ഫഹദിന് ആശംസകൾ നേരുകയാണ് നടിയും ഭാര്യയുമായ നസ്രിയ. “എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ,” നസ്രിയ കുറിക്കുന്നു.

താരസിംഹാസനങ്ങൾ ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന ഒരു​​ അഭിനേതാവല്ല ഫഹദ് എന്നു പറയേണ്ടി വരും, ഫഹദിന്റെ ഇതു വരെയുള്ള ‘ഫിലിമോഗ്രാഫി’ പരിശോധിക്കുമ്പോൾ. ഒരു നടന്റെ അഭിനയ സാധ്യതകളുടെ പുത്തൻ മേച്ചിൽപ്പുറങ്ങളാണ് ഓരോ കഥാപാത്രത്തിലും ഫഹദ് തേടുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ മുതലിങ്ങോട്ട് ‘മാലിക്’ വരെയുള്ള ചിത്രങ്ങളിൽ പ്രകടമായി കാണാവുന്നത് ഫഹദിലെ ‘ഫ്‌ളെക്സിബിൾ’ ആയ നടനെ തന്നെയാണ്.

ഒരു നടനെന്ന നിലയിൽ തന്റെ തന്നെ പരിമിതികളെ മറികടക്കാനും തന്റെ പ്രതിഭയുടെ പുതിയ മാനങ്ങൾ കണ്ടെത്താനുമാണ് ഫഹദ് ശ്രമിക്കുന്നത് എന്നതു തന്നെയാവാം ഫഹദ് മലയാളിയ്ക്ക് മുന്നില്‍ കാഴ്ച വയ്ക്കുന്ന വൈവിധ്യങ്ങളുടെ അടിസ്ഥാനം. താരപദവിയുടെ തടവറകളിലേക്ക് ഒതുങ്ങാതെ, തന്നിലെ നടനെ കഥാപാത്രങ്ങൾക്കായി വിട്ടു കൊടുക്കുകയാണ് ഫഹദ്. ‘ഹീറോ’ പരിവേഷങ്ങളിലേക്ക് കൂടു മാറാതെ നടൻ എന്ന ‘പ്രിമൈസി’ൽ തന്നെ അയാൾ നിലയുറപ്പിക്കുന്നു എന്നതും സമകാലികരായ മറ്റു താരങ്ങളിൽ നിന്നും ഫഹദെന്ന നടനെ വ്യത്യസ്തനാക്കുന്നുണ്ട്.

എന്നാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിന്റെയും സിനിമാ സമീപന രീതികളുടെയും പ്രത്യേകത കൊണ്ട് ഫഹദ് എന്ന നടന്‍ മെയിന്‍സ്ട്രീമിന്റെ വഴിയോരങ്ങളിലേക്ക് ചുരുക്കപ്പെടുന്നുമില്ല. മിനിമം ബോക്സ് ഓഫീസ് ഗ്യാരണ്ടിയുള്ള ഒരു ‘സിനിമാ കോംപോണന്റ്’ ആയി കൂടി തന്നെയാണ് ഫഹദ് ഫാസില്‍ മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Read more: നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?; നസ്രിയ ആവർത്തിക്കുന്ന ചോദ്യത്തെ കുറിച്ച് ഫഹദ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya wishes fahadh faasil happy birthday

Next Story
‘ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു; ‘ നീരജിനെ അഭിനന്ദിച്ച് താരങ്ങൾNeeraj Chopra, Neeraj Chopra Medal, Neeraj Chopra Gold, Neeraj Choipra Javelin, Javelin Throw, India Gold Medal, India Gold, Gold Medal, നീരജ് ചോപ്ര, ജാവലിൻ, സ്വർണം, സ്വർണമെഡൽ, ഇന്ത്യ, മെഡൽ, ഏഴാം മെഡൽ, tokyo olympics, mohanlal, mammootty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com