ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇന്ന് മറിയത്തിന്റെ മൂന്നാം പിറന്നാളാണ്. കൊച്ചുമിടുക്കിക്ക് ആശംസകൾ നേർന്ന് ദുൽഖറും നസ്രിയയും പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

Read More: എന്റെ ലോകത്തെ മിന്നും നക്ഷത്രമേ, കുഞ്ഞു മറിയത്തിന് ദുൽഖറിന്റെ പിറന്നാൾ ആശംസ

പിറന്നാൾ ആശംസകൾ മുമ്മു. നച്ചുമാമി നിന്നെ കാണാൻ കാത്തിരിക്കുന്നു എന്ന വാക്കുകളോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായൊരു കുറിപ്പാണ് ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

നീ അതിവേഗം വളരുകയാണ്, ഇത്ര വേഗത്തിൽ വളരാതെ മാരീ എന്നാണ് ദുൽഖർ കുറിപ്പിൽ പറയുന്നത്. “സ്വന്തമായി കളികൾ സൃഷ്ടിക്കുന്ന, ഞങ്ങളോട് കഥകൾ പറയുന്ന, തനിയെ നടക്കുന്ന, ഓടുന്ന, ചാടാൻ പഠിച്ച ഒരു വലിയ കുട്ടിയാണ് നീയിപ്പോൾ. പ്രിയപ്പെട്ട മാരീ, നീ വേഗത കുറയ്ക്കുക, ഇനിയും ഒരു കുഞ്ഞായിരിക്കുക. ഞങ്ങൾ നിന്നെ ആദ്യമായി കണ്ട ദിവസം പോലെ, നിന്റെ ആദ്യ കരച്ചിൽ കേട്ട ദിവസം പോലെ… ആദ്യമായി നീയെന്ന മാലാഖയെ ഞങ്ങൾ കണ്ട ദിവസം… ഞങ്ങൾക്ക് മതിയായിട്ടില്ല, നീ ഞങ്ങളുടെ കൊച്ചുകുഞ്ഞായി തന്നെയിരിക്കുക. ലോകം നീയൊരു വലിയ കുട്ടിയായിരിക്കുന്നുവെന്ന് പറയുമ്പോഴും തിരക്കുകൂട്ടരുത്, പ്രിയ മാരി. ”

View this post on Instagram

Happiest birthday darling Marie. You’ve got every one of us acting your age while you insist, “Im a big girl now!” Maybe you’re right. You’re fast growing up, speaking in full scentences now. 3 years old you’re a big girl now. Twirling in your princess dresses. Creating your own games now. Telling us stories, you’re big girl now. Walking on your own. Running now. Learning how to jump, you’re a big girl now. Slow down darling Marie, be a baby still. Like the day we saw you for the first time. Held you and heard your cries for the first time. The day they thronged the hallways, to meet an angel for the first time. Be that baby girl still, we havnt had enough. Though forever more you’re our baby. Even when the world says, she’s a big girl now. Don’t rush, darling Marie, stay our baby girl still. #pappasattemptatapoem #youhavethataffectonus #happymaryamday #myangelbaby #cantbelieveit #youarethreeyearsold #loveyoutothemoonandback #ourbabygirl

A post shared by Dulquer Salmaan (@dqsalmaan) on

നസ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. നസ്രിയ ഇടയ്ക്കിടെ അമാലിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

2017 മേയ്‌ 5 നാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook