ഇത്ര വേഗം വളരല്ലേ പൊന്നേ; മാലാഖക്കുട്ടിക്ക് നച്ചു മാമിയുടെ പിറന്നാൾ ആശംസ

മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ

nazriya, dulquer salmaan,dulquer salmaan daughter, dulquer salmaan wife, dulquer salmaan family, dulquer salmaan daughter name, dulquer salmaan daughter age

ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ ദമ്പതിമാരുടെ മകള്‍ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ. പിറന്നാള്‍ കുറിപ്പിനൊപ്പം ഒരു ചിത്രവും നസ്രിയ പങ്കു വച്ചിട്ടുണ്ട്. മറിയം, അമാല്‍, നസ്രിയ എന്നിവര്‍ ചേര്‍ന്ന ഒരു ചിത്രമാണത്.

Read more: മറിയത്തിന്റെ അടുത്ത പിറന്നാൾ ആഘോഷമാക്കുമെന്ന് ഇസുകുട്ടൻ

“ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെ.

നസ്രിയയുടെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റും ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

Read more: നസ്രിയയും സുപ്രിയയും അമാലും ഇവിടെയുണ്ട്; ഫഹദും പൃഥ്വിയും ദുൽഖറും എവിടെപ്പോയി?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya wishes dulqer amaal daughter mariyam happy birthday shares adorable photo

Next Story
ഞങ്ങൾ പരസ്പരമേകിയ വിലപ്പിടിച്ച സമ്മാനം; കുടുംബചിത്രങ്ങൾ പങ്കുവച്ച് പേളിPearle Maaney, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com