നാലു വർഷങ്ങൾക്കുശേഷം നസ്രിയ വീണ്ടും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. അഞ്ജലി മേനോന്റെ കൂടെയിലൂടെ നസ്രിയ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുമ്പോൾ ആരാധകരും ഇരുകൈയ്യും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്. കൂടെയിലെ നസ്രിയയുടെ ഗാനങ്ങളും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ജൂലൈ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൂടെയിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷമാണ് നസ്രിയയ്ക്ക്. സിനിമയിൽ പൃഥ്വിയുടെ സഹോദരിയായിട്ടാണ് അഭിനയിച്ചതെങ്കിലും ഇപ്പോൾ ശരിക്കും പൃഥ്വിരാജ് തന്റെ സഹോദരനാണെന്നാണ് ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ നസ്രിയ പറയുന്നത്. ‘കൂടെയുടെ സെറ്റിൽവച്ചാണ് പൃഥ്വിയ പരിചയപ്പെടുന്നത്. അതിനു മുൻപ് പൃഥ്വിയെ നേരിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. പക്ഷേ ഷൂട്ടിങ് പൂർത്തിയായി കഴിഞ്ഞപ്പോൾ പൃഥ്വി സ്വന്തം സഹോദരനെ പോലെയായി മാറി’യെന്നും നസ്രിയ പറഞ്ഞു.

‘വിവാഹശേഷം സിനിമ ചെയ്യാൻ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് ഫഹദാണ്. സിനിമ ചെയ്യരുതെന്ന് ഫഹദ് ഒരിക്കലും പറഞ്ഞിട്ടില്ല. എന്തിനാണ് ഇങ്ങനെ മടിപിടിച്ചിരിക്കുന്നത്, തിരക്കഥ കേൾക്ക് എന്നൊക്കെ ഫഹദ് എപ്പോഴും പറയാറുണ്ട്’, നസ്രിയ പറഞ്ഞു. സിനിമയിൽ നിന്ന് മാറിനിന്നിട്ട് നാലു വർഷമായെന്ന് തോന്നിയിട്ടില്ല. ഈ നാലുവർഷം കടന്നുപോയതു പോലും അറിഞ്ഞില്ലെന്ന് നസ്രിയ പറഞ്ഞു.

ഇനി ആരുടെ കൂടെയാണ് നസ്രിയയ്ക്ക് അഭിനയിക്കാൻ ആഗ്രഹം എന്നു ചോദിച്ചപ്പോൾ ഒരുപാട് പേരുണ്ടെന്നും, എങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നും നസ്രിയ പറഞ്ഞു. ഫഹദും നസ്രിയയും ഒരുമിച്ചൊരു ചിത്രം എന്നുണ്ടാകുമെന്ന ചോദ്യത്തിന് അതിനായി കാത്തിരിക്കൂവെന്നായിരുന്നു നസ്രിയയുടെ മറുപടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ