നടിയും നിർമാതാവും മാത്രമല്ല, നല്ലൊരു ഗായിക കൂടിയാണ് നസ്രിയ. ഫഹദ് നായകനായെത്തിയ വരത്തൻ ഉൾപ്പെടെ നിരവധി സിനിമകളിൽ നസ്രിയ അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴുതാ ഛോട്ടാ മുംബൈ എന്ന മോഹൻലാൽ ചിത്രത്തിലെ ‘തലാ..’ എന്ന ഗാനവുമായി നസ്രിയ എത്തിയിരിക്കുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഈ പാട്ട് പാടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മലയാള സിനിമയിലെ ഏറ്റവും ക്യൂട്ടായ നടി ആരെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ഉത്തരമേ കാണൂ. നസ്രിയ നസീം. ഏറെ ചെറുപ്പത്തിൽ സിനിമയിൽ വന്നു, ബാലതാരമായി പിന്നെ നായികയായി. ഇപ്പോഴും ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ് നസ്രിയ.
കഴിഞ്ഞദിവസം നസ്രിയയുടെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിയിരുന്നു. “എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? എന്റെ ഡാൻസ് കഥകളിയാണോ? എനിക്ക് നീ വേണോ?,” എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്സ്മാഷ് ചെയ്യുകയാണ് നസ്രിയ വീഡിയോയിൽ. ഇതേത് പശ്ചാത്തലത്തിൽ നിന്നുള്ള വീഡിയോ ആണ് എന്നറിയില്ല. മലയാളം കോമഡീസ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിംഗിൽ നിന്നും ഷെയർ ചെയ്ത വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.
കോവിഡ് കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാൽ ഷൂട്ടിങ് തിരക്കുകളിൽ നിന്നും സിനിമാചർച്ചകളിൽ നിന്നും അകന്ന് വീടുകളിൽ കഴിയുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്താൻ ശ്രമിക്കുകയാണ് താരങ്ങളെല്ലാം തന്നെ. തന്റെ വിശേഷങ്ങളും വളർത്തുനായ ഓറിയോയുടെ ചിത്രങ്ങളുമെല്ലാം നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Read More: എന്റെ സ്റ്റേറ്റ് കേരളം, സി എം വിജയൻ; നസ്രിയയുടെ ക്യൂട്ട് വീഡിയോ