ഏതാനും ദിവസം മുൻപ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ നസ്രിയ മനോഹരമായൊരു ഡാൻസ് വീഡിയോ പങ്കുവച്ചിരുന്നു. പഴയൊരു ഹിന്ദി പാട്ടിന് സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആയിരുന്നു അത്. ഇപ്പോഴിതാ, പുതിയൊരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നസ്രിയ.
Read More: മമ്മൂട്ടി ചിത്രത്തിന് ക്ലാപ്പടിച്ച് നസ്രിയയും ജോതിർമയിയും
ഇത്തവണയും അൽഫോൺസിന്റെ ഭാര്യ അലീനയ്ക്കൊപ്പമാണ് നസ്രിയയുടെ ഡാൻസ്. നസ്രിയയും അലീനയും അടുത്ത സുഹൃത്തുക്കളാണ്. ദളപതി വിജയ്യുടെ ഹിറ്റ് സിനിമയായ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. വിജയ്യുടെ അതേ ഡാൻസ് സ്റ്റെപ്പാണ് നസ്രിയയും അലീനയും അനുകരിച്ചത്. ‘വാത്തിയാണ് ട്രെൻഡിങ്. പിന്നെന്തുകൊണ്ട്’ എന്ന ക്യാപ്ഷനോടെയാണ് നസ്രിയ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
View this post on Instagram
അതേസമയം, നസ്രിയയുടെ പുതിയ ഡാൻസ് വീഡിയോ കണ്ട ആരാധകർക്ക് മറ്റൊരു സംശയമാണുളളത്. വീഡിയോ ഇപ്പോൾ ചിത്രീകരിച്ചതാണോ അതോ നേരത്തെ ഷൂട്ട് ചെയ്തത് ഇപ്പോൾ പോസ്റ്റ് ചെയ്തതാണോയെന്നാണ് സംശയം. വീഡിയോയിലെ ഇരുവരുടെയും കോസ്റ്റ്യൂമാണ് ഈ സംശയത്തിനിടയാക്കിയത്.
View this post on Instagram
ഈ മാസമാദ്യമാണ് ഒരു പഴയ ഹിന്ദി പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോ നസ്രിയ പങ്കുവച്ചത്. ഒറ്റയ്ക്കല്ല, നസ്രിയയുടെ പ്രിയ സുഹൃത്തും സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയുമായ അലീനയുമുണ്ടായിരുന്നു കൂട്ടിന്. എന്നെന്നും 90കളിലെ കുട്ടികൾ എന്നെഴുതിക്കൊണ്ടാണ് നസ്രിയ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയിലെ അതേ കോസ്റ്റ്യൂമാണ് പുതിയ വീഡിയോയിലുമുളളത്.
View this post on Instagram
View this post on Instagram
View this post on Instagram
ഇങ്ങനെയൊക്കെയാണെങ്കിലും നസ്രിയയുടെ വാത്തി കമ്മിങ് ഡാൻസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നസ്രിയയുടെ ഡാൻസ് കലക്കിയെന്നാണ് ആരാധകർ പറയുന്നത്. മലയാളക്കരയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരസുന്ദരിയാണ് നസ്രിയ നസീം. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവളാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലുമുണ്ട് നസ്രിയയ്ക്ക് നിരവധി ആരാധകർ. വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയയെ ഇരുകൈയ്യും നീട്ടിയാണ് ഏവരും സ്വീകരിച്ചത്.