മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
ഫഹദിനൊപ്പമുള്ള സെൽഫി ചിത്രങ്ങളാണ് ഇത്തവണ നസ്രിയ ഷെയർ ചെയ്തിരിക്കുന്നത്. ‘ഞാനും ഷാനുവും, മനോഹരമായ ബ്രൗൺ കണ്ണുകളും പിന്നെ എന്റെ മുഖക്കുരുവും’ എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. രാവിലെ പകർത്തിയതാണ് ചിത്രങ്ങളെന്ന് ഹാഷ്ടാഗിലൂടെ നസ്രിയ വ്യക്തമാക്കിയിട്ടുണ്ട്.
2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. നടി എന്നതിനു പുറമേ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ. രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.
Read More: ആശംസകൾക്ക് നന്ദി പറഞ്ഞ് നസ്രിയ; ആ വാച്ച് പൊളിയെന്ന് ഫർഹാൻ