ലോക്ക്ഡൗണ്‍ ബോറടി മാറ്റാൻ മിക്കവരും ഇപ്പോൾ സോഷ്യൽ മീഡിയയെ ആണ് ആശ്രയിക്കുന്നത്. നടി നസ്രിയ നസീമും വ്യത്യസ്തയല്ല. ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ രസകരമായ പോസ്റ്റുകളുമായി നസ്രിയ എത്താറുണ്ട്. ഇക്കുറി സഹോദരൻ നവീനുമൊത്തുള്ള ചിത്രങ്ങളാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

മുഖത്ത് പല ഭാവങ്ങൾ വിടർത്തി കുസൃതി നിറഞ്ഞ നേരങ്ങളിലെ ചിത്രങ്ങൾ. എന്റെ സഹോദരനൊപ്പമുള്ള ഞാൻ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

The one with the brother @naveen_nazim

A post shared by Nazriya Nazim Fahadh (@nazriyafahadh) on

നസ്രിയയുടെ മുഖച്ഛായയുമായി ഇടതൂർന്ന മുടിയുള്ള കുസൃതി തുളുമ്പുന്ന ഒരു ചെറുപ്പക്കാരനാണ് നവീൻ. നവീന്റെ സോഷ്യൽ മീഡിയയിൽ കൂടുതലും നസ്രിയയുമൊന്നിച്ചുള്ള ചിത്രങ്ങൾ തന്നെയാണ്. തന്റെ ലോകം സഹോദരിയാണ് എന്നാണ് നവീൻ പറയുന്നത്.

View this post on Instagram

Sister love

A post shared by Naveen Nazim (@naveen_nazim) on

View this post on Instagram

POSER @nazriyafahadh #thekaratekid

A post shared by Naveen Nazim (@naveen_nazim) on

സൗബിന്‍ അമ്പിളി എന്ന ടൈറ്റില്‍ കഥാപാത്രമായെത്തിയ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നവീന്‍ നസീം ആയിരുന്നു. ചിത്രത്തിൽ നായികയുടെ സഹോദരനായ ബോബി എന്ന കഥാപാത്രത്തെയാണ് നവീൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നാഷണൽ സൈക്ലിങ് ചാമ്പ്യൻ കൂടിയാണ് ബോബി.

Read More: ഈ ചേച്ചിയും അനിയനും ഇപ്പോൾ മലയാള സിനിമയിലെ താരങ്ങളാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook