ഫഹദ് ഫാസിലും പൃഥ്വിരാജും ദുൽഖർ സൽമാനും സുഹൃത്തുക്കളാണ്. മൂന്നു പേരുടേയും സിനിമാ കുടുംബങ്ങളായതിനാൽ ഈ ചങ്ങാത്തത്തിന് അടുപ്പവും കൂടുതലാണ്. എന്നാൽ ഇവർ മാത്രമല്ല, ഇവരുടെ ഭാര്യമാരും നല്ല സുഹൃത്തുക്കളാണ്. നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ആ സുഹൃത്ബന്ധത്തിന്റെ തെളിവാണ്.
Read More: ജീസസും ലൂസിഫറും; പൃഥ്വിരാജ് തരുന്നത് എമ്പുരാനെ കുറിച്ചുള്ള സൂചനകളോ?
സുപ്രിയയ്ക്കും അമാലിനുമൊപ്പമുള്ള ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി ചെലവഴിച്ചത് ഇവർക്കൊപ്പമായിരുന്നുവെന്നു നസ്രിയ പറയുന്നു.
സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരു സഹോദരി വേണമെന്ന് എന്നും തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും സിനിമാ മേഖലയിൽ നിന്നും കിട്ടിയ സഹോദരിയാണ് നസ്രിയ എന്നുമായിരുന്നു പൃഥ്വിയുടെ വാക്കുകൾ. നസ്രിയയുടെയും പൃഥ്വിയുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണുള്ളത്.
View this post on Instagram
View this post on Instagram
നസ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിന് പോകാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. ആർക്കിടെക്റ്റാണ് അമാൽ. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.
View this post on Instagram
അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.
സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദമാണ് പൃഥ്വിരാജും ദുൽഖർ സൽമാനും തമ്മിലുള്ളത്. ലോക്ക്ഡൗൺ കാലം ഈ സൌഹൃദത്തെ കൂടുതൽ അടുപ്പിക്കുകയായിരുന്നു. “ഈ വർഷം സംഭവിച്ച ഏറ്റവും സവിശേഷമായ കാര്യം എല്ലാവർക്കും കൂടുതൽ അടുക്കാനും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാനും സാധിച്ചു എന്നതാണെന്ന് ദുൽഖർ തന്നെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു.
View this post on Instagram
നഗരത്തിലെ ഏറ്റവും നല്ല ബർഗർ ഷെഫ് എന്നാണ് പൃഥ്വിരാജ് ദുൽഖറിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. പാചകത്തിലുള്ള ദുൽഖറിന്റെ താൽപര്യത്തെയും കൈപ്പുണ്യത്തേയും അഭിനന്ദിക്കുന്നതായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ. കുക്കിങ് പാഷനായ, ബർഗർ പ്രേമിയായ ദുൽഖറിന് കഴിഞ്ഞ ജന്മദിനത്തിന് പൃഥ്വിരാജ് സമ്മാനിച്ചത് ബർഗറിന്റെ ഷേപ്പിലുള്ള കേക്കായിരുന്നു.