Latest News

ബോറടിച്ചിട്ട് വയ്യ; പപ്പിയോട് സല്ലപിച്ച് നസ്രിയ

ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ

nazriya, nazriya fahad, nazriya nasim, nazriya oreo, nazriya age, nazriya birthday, നസ്രിയ, നസ്രിയ ഫഹദ്
കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളർത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും നസ്രിയ മറക്കാറില്ല. ഇപ്പോൾ ഓറിയോയ്‌ക്കൊപ്പം കഴിച്ചോണ്ടിരിക്കുമ്പോൾ നടനും ഫഹദിന്റെ അനിയനുമായ ഫർഹാൻ ഫാസിൽ പകർത്തിയ ചിത്രങ്ങളാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Read More: എന്റെ ചെറുക്കനിന്ന് അഞ്ചാം പിറന്നാൾ; സന്തോഷം പങ്കു വച്ച് നസ്രിയ

ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നസ്രിയയുടെ പുറകിലായി ടിവിയും അതിൽ ന്യൂസ് ചാനലും കാണാനാകും.

സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

View this post on Instagram

Oreo#shihtzu #shihtzupuppy

A post shared by Nazriya Nazim Fahadhℹ (@nazriyafahadh._) on

“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.” എന്നാണ് നസ്രിയ പറയുന്നത്.

ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു തന്റെ പ്രിയപ്പെട്ട വളർത്തുനായയെ കുറിച്ച് നസ്രിയ വാചാലയായത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya shares photos of her pet dog oreo

Next Story
പ്രണയപൂർവ്വം പ്രിയപ്പെട്ടവനൊപ്പം; ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യsowbhagya venkitesh engagement photos, sowbhagya venkitesh wedding, malayalam tik tok, thara kalyan, Sowbhagya Venkitesh, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ, ഡബ്സ്മാഷ്, ഐഇ മലയാളം, iemalayalam, instagram, arjun somasekhar
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express