മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടു പേർ. തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഇവർ ആരാധകരുമായും പങ്കിടാറുണ്ട്. പ്രിയപ്പെട്ട വളർത്തുനായ ഒറിയോയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് നസ്രിയ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഫഹദ് സീരിയസായി സംസാരിക്കുമ്പോൾ ഒന്നും മനസ്സിലാവാതെ ഞങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
അനുപമ പരമേശ്വരൻ, പാർവ്വതി, പേളി മാണി, റോഷൻ മാത്യു, സഞ്ജു ശിവറാം, സയനോര ഫിലിപ്പ്, ദർശന രാജേന്ദ്രൻ തുടങ്ങിയവരൊക്ക ചിത്രത്തിനു കമന്റുമായി എത്തിയിട്ടുണ്ട്.
Read more: ബോറടിച്ചിട്ട് വയ്യ; പപ്പിയോട് സല്ലപിച്ച് നസ്രിയ
കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്.
പിന്നീട് അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിലും നസ്രിയ അഭിനയിച്ചു. ചിത്രത്തിൽ ഫഹദും നസ്രിയയും ഒന്നിച്ചാണ് അഭിനയിച്ചത്. ഫാദർ ജോഷ്വ ആയി ഫഹദ് എത്തിയപ്പോൾ, എസ്തർ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചത്.
നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.