ഫഹദ് ഫാസിലും നസ്രിയയും ദുൽഖർ സൽമാനും സുഹൃത്തുക്കളാണ്. സൗഹൃദത്തേക്കാൾ ഒരു കുടുംബമെന്ന ഫീലാണ് ഇവരുടെ അടുപ്പത്തിലുള്ളത്. ദുൽഖറിനും അമാലിനും ഫഹദിനുമൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നസ്രിയ ഇപ്പോൾ. ‘ഫാമിലി’ എന്നാണ് ചിത്രത്തിന് നസ്രിയ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ദുൽഖറിന്റെ മകൾ മറിയത്തിന്റെ അഞ്ചാം ജന്മദിനമായിരുന്നു ഇന്നലെ. മറിയത്തിന്റെ പിറന്നാളാഘോഷത്തോട് അനുബന്ധിച്ചാണ് ഈ സുഹൃത്തുക്കൾ ഒത്തുചേർന്നത്.
നസ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിന് പോകാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. ആർക്കിടെക്റ്റാണ് അമാൽ. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.
അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.
Read More: ഉപ്പ വഴക്ക് പറഞ്ഞാൽ എങ്ങോട്ട് വരണമെന്ന് നിനക്കറിയാമല്ലോ?; ദുൽഖറിന്റെ മറിയത്തോട് നസ്രിയ