കോവിഡ് കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാൽ ഷൂട്ടിങ് തിരക്കുകളിൽ നിന്നും സിനിമാചർച്ചകളിൽ നിന്നും അകന്ന് വീടുകളിൽ കഴിയുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്താൻ ശ്രമിക്കുകയാണ് താരങ്ങളെല്ലാം തന്നെ. നസ്രിയയും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: നസ്രിയയുടെ ‘കിസ്സ് ഓഫ് ലവ്’; കൂടെ നവീനും

വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി തന്റെ പ്രിയ സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ഫഹദിന്റേയും നസ്രിയയുടേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും വലിയ ഇഷ്ടമാണ്. കഴിഞ്ഞദിവസം ഫഹദിന്റെയും നസ്രിയയുടെയും യാത്രകൾക്ക് കൂട്ടായി മറ്റൊരു ചങ്ങാതി കൂടി എത്തിയിരുന്നു, പുതിയ പോർഷെ കരേര. പോർഷെയുടെ സൂപ്പർ സ്റ്റൈലിഷ് കാർ 911 കരേര എസ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരദമ്പതികൾ.

 

View this post on Instagram

 

A post shared by Film Flame (@film_flame)

കാഴ്ചയിലും അൽപ്പം വ്യത്യസ്തനാണ് ഈ പോർഷെ കരേര, പൈതൺഗ്രീൻ നിറമാണ് കാറിനുള്ളത്. ഈ നിറത്തിൽ ഇന്ത്യയിൽ ഒരേ ഒരു കാർ മാത്രമേ പോർഷെ വിപണിയിലെത്തിച്ചിരുന്നുള്ളൂ. അതാണ് ഇപ്പോൾ ഫഹദും നസ്രിയയും സ്വന്തതമാക്കിയത്. 2.65 കോടി രൂപയോളം ചെലവഴിച്ചാണ് ഈ കാർ നസ്രിയയും ഫഹദും സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook