നടിമാരായ നസ്രിയ നസീമും മേഘ്ന രാജും അടുത്ത സുഹൃത്തുക്കളാണ്. അപ്രതീക്ഷിതമായി മേഘ്നയുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികാലത്തും കൂടെ കരുത്തായി നിന്നവരിൽ ഒരാൾ നസ്രിയ ആണ്. ഇപ്പോഴിതാ, താരദമ്പതികളായ മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും മകനായ ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നസ്രിയ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കുഞ്ഞേ എന്നാണ് നസ്രിയ കുറിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നസ്രിയ ചിത്രങ്ങൾ ഷെയർ ചെയ്തത്.
കഴിഞ്ഞ ദിവസം മകനെ ആരാധകർക്കു പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ മേഘ്നയും പങ്കുവച്ചിരുന്നു.
View this post on Instagram
Read more: ഇരുണ്ട നാളുകളില്‍ വെളിച്ചമായവര്‍; മേഘ്ന രാജ് പറയുന്നു
ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിക്കാനുള്ള യാത്രയിൽ തനിക്ക് പിന്തുണ നൽകിയത് കൂട്ടുകാരികളായ നസ്രിയയും അനന്യയുമാണെന്ന് മേഘ്ന മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “നസ്രിയയും ഫഹദുമായി ഏറെ അടുപ്പമുണ്ട് എനിക്ക്. അവരെന്നെ കാണാൻ ആശുപത്രിയിലും വന്നിരുന്നു. നസ്രിയയെ എനിക്ക് വർഷങ്ങളായി അറിയാം. വർഷങ്ങളായി അനന്യയും എന്റെ അടുത്ത സുഹൃത്താണ്. ഈ രണ്ടു കൂട്ടുകാരികളുമാണ് എന്റെ കരുത്ത്. എന്റെ ജീവിതത്തിൽ ഞാൻ കടന്നുപോയ യാത്രകളിലെല്ലാം അനന്യയും നസ്രിയയും എന്റെ ഭാഗമായിരുന്നു.”
View this post on Instagram
“ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ, നമ്മൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ, അമ്മയോടും അപ്പയോടും വളരെയധികം സ്നേഹവും പിന്തുണയും ഊഷ്മളതയും പകർന്നതിന് എന്റെ ചെറിയ ഹൃദയത്തിന്റെ അടിയിൽ നിന്ന് നിങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കുടുംബമാണ്, നിരുപാധികമായി സ്നേഹിക്കുന്ന കുടുംബം . #JrC #MCforever #oursimba ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു!” ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പാണിത്.
കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.
View this post on Instagram
View this post on Instagram
ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.