‘പകൽ കിനാവ് കാണലാണ് സാറേ നസ്രിയയുടെ മെയിൻ;’ രസകരമായ ചിത്രവുമായി താരം

രസകരമായ ഒട്ടേറെ പോസ്റ്റുകൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഏതാനും ദിവസം മുൻപ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ നസ്രിയ മനോഹരമായൊരു ഡാൻസ് വീഡിയോ പങ്കുവച്ചിരുന്നു

nazriya nazim, നസ്രിയ നസിം, Nazriya instagram, Nazriya photos, fahadh faasil, ഫഹദ് ഫാസിൽ, nazriya fahadh anniversary, നസ്രിയ-ഫഹദ് വിവാഹ വാർഷികം, ie malayalam, ഐഇ മലയാളം

നസ്രിയയ്ക്ക് പകൽ കിനാവ് കാണാൻ വലിയ ഇഷ്ടമാണെന്ന് തോന്നുന്നു. ഇടയ്ക്കിടെ അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പുതിയൊരു ചിത്രം കൂടി പങ്കുവക്കുകയാണ് താരം. താൻ പകൽ കിനാവ് കാണുകയാണെന്ന് ഈ ചിത്രത്തോടൊപ്പം നസ്രിയ കുറിക്കുന്നു.

Read More: നെടുമുടി വേണുവിനൊപ്പം ഈ ചിത്രത്തിൽ മറ്റൊരു താരം കൂടിയുണ്ട്

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

രസകരമായ ഒട്ടേറെ പോസ്റ്റുകൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഏതാനും ദിവസം മുൻപ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ നസ്രിയ മനോഹരമായൊരു ഡാൻസ് വീഡിയോ പങ്കുവച്ചിരുന്നു. പഴയൊരു ഹിന്ദി പാട്ടിന് സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആയിരുന്നു അത്. അതിനു ശേഷം പുതിയൊരു ഡാൻസ് വീഡിയോയുമായി താരം എത്തിയിരുന്നു.

അതും അൽഫോൺസിന്റെ ഭാര്യ അലീനയ്ക്കൊപ്പമായിരുന്നു. നസ്രിയയും അലീനയും അടുത്ത സുഹൃത്തുക്കളാണ്. ദളപതി വിജയ്‌യുടെ ഹിറ്റ് സിനിമയായ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിനായിരുന്നു ഇരുവരും ചുവടുവച്ചത്. വിജയ്‌യുടെ അതേ ഡാൻസ് സ്റ്റെപ്പാണ് നസ്രിയയും അലീനയും അനുകരിച്ചത്. ‘വാത്തിയാണ് ട്രെൻഡിങ്. പിന്നെന്തുകൊണ്ട്’ എന്ന ക്യാപ്ഷനോടെയായിരുന്നു നസ്രിയ വീഡിയോ ഷെയർ ചെയ്തത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

നസ്രിയയുടെ വാത്തി കമ്മിങ് ഡാൻസ് ആരാധകരും ഏറ്റെടുത്തു. നസ്രിയയുടെ ഡാൻസ് കലക്കിയെന്നാണ് ആരാധകർ പറഞ്ഞത്. മലയാളക്കരയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരസുന്ദരിയാണ് നസ്രിയ നസീം. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവളാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലുമുണ്ട് നസ്രിയയ്ക്ക് നിരവധി ആരാധകർ. വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയയെ ഇരുകൈയ്യും നീട്ടിയാണ് ഏവരും സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസവും, ഫഹദിനൊപ്പമുള്ള ഒരു ചിത്രം നസ്രിയ പങ്കുവച്ചിരുന്നു. കണ്ണുകളിൽ കുസൃതി നിറച്ച് നസ്രിയയെ നോക്കിയിരിക്കുന്ന ഫഹദിനെയാണ് ചിത്രത്തിൽ കാണാനാവുക.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya shares her new photo says she is daydreaming

Next Story
നെടുമുടി വേണുവിനൊപ്പം ഈ ചിത്രത്തിൽ മറ്റൊരു താരം കൂടിയുണ്ട്Guinness Pakru, Guinness Pakru childhood photo, Guinness Pakru movies, Guinness Pakru height in feet, Guinness Pakru films, Guinness Pakru daughter, Guinness Pakru age, Guinness Pakru date of birth, Guinness Pakru family, Guinness Pakru films
The moderation of comments is automated and not cleared manually by malayalam.indianexpress.com