ആ കണ്ണുകളിലാണ് പ്രണയം കണ്ടത്; ഫഹദിന്റെ ചിത്രം പങ്കുവച്ച് നസ്രിയ

നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്

nazriya nazim, നസ്രിയ നസിം, fahadh faasil, ഫഹദ് ഫാസിൽ, nazriya fahadh anniversary, നസ്രിയ-ഫഹദ് വിവാഹ വാർഷികം, ie malayalam, ഐഇ മലയാളം

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടു പേർ. തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഇവർ ആരാധകരുമായും പങ്കിടാറുണ്ട്. ഇക്കുറി ഫഹദിന്റെ ഒരു ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ദൂരേയ്ക്ക് സസൂക്ഷ്മം നോക്കിയിരിക്കുന്ന ഫഹദ്. ആ കണ്ണുകൾ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. നസ്രിയയുടെ ഫോട്ടോഗ്രഫിയെ അഭിനന്ദിച്ച് നടനും ഫഹദിന്റെ അനിയനുമായ ഫർഹാനും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Read More: എന്നെയൊന്ന് തിരിച്ചുകൊണ്ട് പോകൂ; പ്രാഗിൽനിന്ന് നസ്രിയ

View this post on Instagram

Those eyes

A post shared by Nazriya Nazim Fahadh (@nazriyafahadh) on

കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്.

View this post on Instagram

#throwback

A post shared by Nazriya Nazim Fahadh (@nazriyafahadh) on

പിന്നീട് അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിലും നസ്രിയ അഭിനയിച്ചു. ചിത്രത്തിൽ ഫഹദും നസ്രിയയും ഒന്നിച്ചാണ് അഭിനയിച്ചത്. ഫാദർ ജോഷ്വ ആയി ഫഹദ് എത്തിയപ്പോൾ, എസ്തർ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചത്.

View this post on Instagram

Pastor and Esther #specialone#trance

A post shared by Nazriya Nazim Fahadh (@nazriyafahadh) on

View this post on Instagram

This boy

A post shared by Nazriya Nazim Fahadh (@nazriyafahadh) on

നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Read More: ഫഹദ്-നസ്രിയ പുതിയ റൊമാന്റിക് ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya shares fahadh faasils photo on instagram

Next Story
ധർമ്മജന്റെ അന്നം മുട്ടിക്കല്ലേ; രമേഷ് പിഷാരടിയോട് ആരാധകർRamesh Pisharody, രമേഷ് പിഷാരടി, Dharmajan, ധർമജൻ, Actor Ramesh Pisharody, Director Ramesh Pisharody, Social Media, throwback photo, പഴയകാല ചിത്രം iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com