ഈ 90കളിലെ കുട്ടികളുടെ കാര്യം; നൊസ്റ്റാൾജിയ തലക്ക് കേറി നസ്രിയയുടെ ഡാൻസ്

തന്റെ പ്രിയ സുഹൃത്തും സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയുമായ അലീനയുമൊന്നിച്ചുള്ള ഡാൻസ് വീഡിയോ ആണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്

Nazriya Nazim, Nazriya Fahadh, nazriya and aleena alphonse, Nazriya, Alphonse Puthren, aleena alphonse,നസ്രിയ നസീം, ഐന അൽഫോൻസ്, അലീന അൽഫോൻസ്, iemalayalam, ഐഇ മലയാളം

മലയാളക്കരയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരസുന്ദരിയാണ് നസ്രിയ നസീം. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവളാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലുമുണ്ട് നസ്രിയയ്ക്ക് നിരവധി ആരാധകർ. വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയയെ ഇരുകൈയ്യും നീട്ടിയാണ് ഏവരും സ്വീകരിച്ചത്..

Read More: അമാലിനൊപ്പമുളള ഫൊട്ടോയ്ക്ക് ദുൽഖറിന്റെ കമന്റ്, വിട്ടുകൊടുക്കാതെ നസ്രിയ

വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി ഒരു പഴയ ഹിന്ദി പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോ ആണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ഒറ്റയ്ക്കല്ല, നസ്രിയയുടെ പ്രിയ സുഹൃത്തും സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയുമായ അലീനയുമുണ്ട് കൂട്ടിന്. എന്നെന്നും 90കളിലെ കുട്ടികൾ എന്നെഴുതിക്കൊണ്ടാണ് നസ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

നസ്രിയയും അലീനയും അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്ക് ഒരുപോലുള്ള കോസ്റ്റ്യൂമിലുള്ള ചിത്രമൊക്കെ നസ്രിയ പങ്കുവയ്ക്കാറുണ്ട്. അന്ന് അൽഫോൻസിന്റേയും അലീനയുടെയും മകൾ ഐന അൽഫോൻസയുടെ പിറന്നാളാഘോഷത്തിന് നസ്രിയ എത്തിയപ്പോഴാണ് ആകസ്മികമായി അലീനയും താനും ഒരേ കോസ്റ്റ്യൂമിലാണെന്ന് തിരിച്ചറിഞ്ഞത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

തന്റേയും സുഹൃത്തുക്കളുടേയും ഫഹദിന്റേയും ചിത്രങ്ങൾ മാത്രമല്ല, തനിക്കേറ്റവും പ്രിയപ്പെട്ട ഓറിയോ എന്ന തന്റെ വളർത്തു നായയുടെ ചിത്രവും നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya shares dance video of her and best friend aleena

Next Story
പോണ്‍ വീഡിയോ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തു; നടി അറസ്റ്റില്‍Gehana Vasisth, ഗെഹന വശിഷ്ഠ്, Gehana Vasisth arrest, പോൺ വീഡിയോ, Gehana Vasisth arrested, Gehana Vasisth case, Gehana Vasisth gandii baat, Gehana Vasisth gandi baat, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com