scorecardresearch
Latest News

ദൈവമേ, ഇത് ഒരു സവാരി തന്നെ; വിവാഹ വാര്‍ഷികത്തില്‍ ഫഹദിനൊപ്പം സസ്രിയയുടെ സൈക്കിള്‍ റൈഡ്

ഫഹദും നസ്രിയയും സൈക്കിള്‍ റൈഡ് നടത്തുന്നതാണ് വീഡിയോ

ദൈവമേ, ഇത് ഒരു സവാരി തന്നെ; വിവാഹ വാര്‍ഷികത്തില്‍ ഫഹദിനൊപ്പം സസ്രിയയുടെ സൈക്കിള്‍ റൈഡ്

മലയാളി ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഏറെ ആരാധക പിന്തുണയും ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ക്കായി ഇരുവരും ചിത്രങ്ങള്‍ പങ്കിടുന്നതും പതിവാണ്. ഇപ്പോഴിതാ വിവാഹ വാര്‍ഷികദിനത്തല്‍ നസ്രിയ പങ്കുവച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ഫഹദും നസ്രിയയും സൈക്കിള്‍ റൈഡ് നടത്തുന്നതാണ് വീഡിയോയാണ് പോസ്റ്റ്. ‘ശരി….ഭ്രാന്തിന്റെ മറ്റൊരു വര്‍ഷം…8 വര്‍ഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങള്‍ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണ്’, എന്നാണ് വീഡിയോ പങ്കുവച്ച് നസ്രിയ കുറിച്ചത്. 2014 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. താര ദമ്പതികളുടെ എട്ടാം വിവാഹവാര്‍ഷികമാണ് ഇന്ന്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ല്‍ അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തികയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriya share 8th wedding anniversary post