സോഷ്യൽ മീഡിയയുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ഒരിടവേളയ്ക്കുശേഷം വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് നസ്രിയ. താരത്തിന്റെ പോസ്റ്റുകൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ്.

ഭർത്താവ് ഫഹദിന്റെ ചിത്രമാണ് നസ്രിയ ഇന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ”എന്തുകൊണ്ടാണ് ഡിസംബർ ഈ വർഷം വീണ്ടും ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭർത്താവ്” എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചത്. ഫഹദിന്റെ ആശ്ചര്യപ്പെടലിനു പിന്നിലെ കാരണവും നസ്രിയ ഹാഷ്ടാഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബർ നസ്രിയയുടെ ജന്മമാസമാണ്. ഡിസംബർ 20 ആണ് നസ്രിയയുടെ ജന്മദിനം. തനിക്ക് ജന്മദിന സർപ്രൈസ് നൽകുന്നതിൽനിന്നും എങ്ങനെ രക്ഷപ്പെടാമെന്നു ഫഹദ് ചിന്തിക്കുകയാണെന്നാണ് നസ്രിയയുടെ തമാശരൂപേണയുളള ഹാഷ്ടാഗിൽനിന്നും മനസിലാകുന്നത്.

കഴിഞ്ഞ ദിവസം തന്റെ അടുത്ത സുഹൃത്തായ ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയയുമൊന്നിച്ചുളള ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. താൻ അവളെ ഒരുപാട് മിസ് ചെയ്യുന്നുവെന്നു എഴുതിയാണ് നസ്രിയ ചിത്രങ്ങൾ പങ്കുവച്ചത്. ഇതിന് മറുപടിയുമായി ഉടനെ ദുൽഖറും വന്നു. രണ്ടും റൗഡികളാണെന്നായിരുന്നു ദുൽഖറിന്റെ കമന്റ്. ദുൽഖറിനോടും അമാലിനോടും വേഗം വരാനും ഒത്തിരി വിശേഷങ്ങൾ​ പറയാനും ഉണ്ടെന്നായിരുന്നു നസ്രിയയുടെ മറുപടി.

Read Also: അമാലിനെ മിസ്സ് ചെയ്യുന്നെന്ന് നസ്രിയ; രണ്ടും റൗഡികളാണെന്ന് ദുൽഖർ

ഒരു കൂട്ടുകാരി മാത്രമല്ല, അതിലുപരി സഹോദരി കൂടിയാണ് നസ്രിയയ്ക്ക് അമാൽ. അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook