Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

മുടി ചീകിക്കൂടെ എന്നൊരാൾ, അതൊക്കെ ഞങ്ങൾ നോക്കാമെന്ന് മറ്റൊരാൾ; എല്ലാം നസ്രിയയുടെ ആരാധകർ

ഇക്കുറി അലസമായി മുന്നോട്ട് വീണുകിടക്കുന്ന മുടിയിഴകളുള്ള തന്റെയൊരു ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്

Nazriya, നസ്രിയ, Nazriya Nazeem, നസ്രിയ നസീം, fahadh faasil, iemalayalam, ഐഇ മലയാളം

മലയാളക്കരയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരസുന്ദരിയാണ് നസ്രിയ നസീം. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവളാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലുമുണ്ട് നസ്രിയയ്ക്ക് നിരവധി ആരാധകർ. വിവാഹത്തിനുശേഷവും കുട്ടിക്കളിയുമായി അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയ നസിമിനെ ഇരുകൈയ്യും നീട്ടിയാണ് ഏവരും സ്വീകരിച്ചത്.

Read More: എന്റെ പ്രിയപ്പെട്ട പെൺകുട്ടിക്കൊപ്പം; ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ

കോവിഡ് കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാൽ ഷൂട്ടിങ് തിരക്കുകളിൽ നിന്നും സിനിമാചർച്ചകളിൽ നിന്നും അകന്ന് വീടുകളിൽ കഴിയുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്താൻ ശ്രമിക്കുകയാണ് താരങ്ങളെല്ലാം തന്നെ. നസ്രിയയും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി അലസമായി മുന്നോട്ട് വീണുകിടക്കുന്ന മുടിയിഴകളുള്ള തന്റെയൊരു ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്. ധനുഷ് ബീറ്റ്സ് എന്ന ഫാൻ പേജിൽ നിന്നാണ് ആദ്യത്തെ ചോദ്യം. തലയൊന്ന് ചീകി വച്ചുകൂടെ എന്നാണ് ചോദിക്കുന്നത്. എന്നാൽ ക്യുപ്പിഡ് ലവ് സ്റ്റോറി എന്ന പേജിൽ നിന്ന് അടുത്ത ആരാധകന്റെ മറുപടി എത്തി. അതെല്ലാം ഞങ്ങൾ​ നോക്കിക്കോളാം അനിയാ എന്നായിരുന്നു മറുപടി.

തന്റേയും സുഹൃത്തുക്കളുടേയും ഫഹദിന്റേയും ചിത്രങ്ങൾ മാത്രമല്ല, തനിക്കേറ്റവും പ്രിയപ്പെട്ട ഓറിയോ എന്ന തന്റെ വളർത്തു നായയുടെ ചിത്രവും നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazims new photo fans comments

Next Story
ഓരോ പെണ്‍കുട്ടിയിലും ഒരു രാജകുമാരിയുണ്ട്; സ്വപ്നം പോലെ ഭാവന, ചിത്രങ്ങള്‍Bhavana, ഭാവന, Bhavana New Photos, ഭാവനയുടെ പുതിയ ഫോട്ടോസ്, Bhavana Photo Viral, ഭാവന, IE Malayalam, ഐഇ മലയാളം, Indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express