ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നസ്രിയ; ഫഹദിനൊപ്പം ‘ട്രാൻസി’ൽ

ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’

Nazriya, നസ്രിയ, Nazriya Nazim, നസ്രിയ നസീം, Trance film, Trance first look, Fahad Faasil, Fahadh Faasil, ഫഹദ് ഫാസിൽ, ട്രാൻസ്, ട്രാൻസ് ഫസ്റ്റ് ലുക്ക്, Nazriya, നസ്രിയ, Anwar Rasheed, അൻവർ റഷീദ്, Trance release date, ട്രാൻസ് റിലീസ്

വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്ന നസ്രിയ നസീം നാല് വർഷത്തിന് ശേഷം തിരിച്ചു വന്നത് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു. നസ്രിയ തിരിച്ചു വരുന്ന വാർത്തകൾ നിറഞ്ഞു തുടങ്ങിയപ്പോൾ മുതൽ എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്നാണ് ഫഹദിനൊപ്പം ഒരു സിനിമ എന്നായിരുന്നു. ആ ചോദ്യങ്ങൾക്കിതാ ഉത്തരം. ഫഹദ് ഫാസിൽ നായകനായി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി സൺഗ്ലാസും ധരിച്ച് നിൽക്കുന്ന നസ്രിയയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന ‘ട്രാൻസ്’. വർണാഭമായൊരു വേദിയിൽ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ നൃത്തം ചെയ്യുന്ന ഫഹദായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റിൽ. ഇതിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ഓഗസ്റ്റ് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

Read More: Trance First Look Poster: ഫഹദ്- അൻവർ റഷീദ് ടീമിന്റെ ‘ട്രാൻസ്’ ഡിസംബറിലെത്തും; ഫസ്റ്റ് ലുക്ക്

ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ട്രാൻസ് ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് തന്നെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിർമിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘ട്രാൻസ്’ ക്രിസ്മസ് റീലിസായി ഡിസംബർ 20ന് തിയേറ്ററുകളിലെത്തും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazims look in trance movie fahadh faasil

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express