ജീവിതം ആഘോഷിക്കുകയാണ് നസ്രിയ നസീം. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത സമയത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. തിരിച്ചു വന്നതിനു ശേഷവും തന്റെ സന്തോഷങ്ങളും വിശേഷങ്ങളും നസ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി ഫഹദ് ഫാസിലിന്റെ അനിയൽ ഫർഹാൻ ഫാസിലുമൊന്നിച്ചുള്ളൊരു ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Favourites

A post shared by Nazriya Nazim Fahadh (@nazriyafahadh) on

നസ്രിയയോടൊപ്പമുള്ള ഒരു ചിത്രം ഫർഹാനും പങ്കുവച്ചിട്ടുണ്ട്. രസകരമായ ഭാവങ്ങളോടു കൂടിയ ചിത്രമാണ് ഫർഹാൻ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

#sisterinlaw

A post shared by FF (@farhaanfaasil) on

വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്ന നസ്രിയ നസീം നാല് വർഷത്തിന് ശേഷം തിരിച്ചു വന്നത് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു. നസ്രിയ തിരിച്ചു വരുന്ന വാർത്തകൾ നിറഞ്ഞു തുടങ്ങിയപ്പോൾ മുതൽ എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്നാണ് ഫഹദിനൊപ്പം ഒരു സിനിമ എന്നായിരുന്നു. ഒടുവിൽ ഫഹദ് ഫാസിൽ നായകനായി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ട്രാൻസിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തയും പുറത്തു വന്നു.

Read More: ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നസ്രിയ; ഫഹദിനൊപ്പം ‘ട്രാൻസി’ൽ

ചിത്രത്തിലെ നസ്രിയയുടെ ഫസ്റ്റ് ലുക്ക് ഹിറ്റായിരുന്നു. ചുണ്ടിൽ എരിയുന്ന സിഗരറ്റും സൺഗ്ലാസും വച്ച ലുക്കിലായിരുന്നു നസ്രിയ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന ‘ട്രാൻസ്’. വർണാഭമായൊരു വേദിയിൽ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ നൃത്തം ചെയ്യുന്ന ഫഹദായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റിൽ. ഇതിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ഓഗസ്റ്റ് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ട്രാൻസ് ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് തന്നെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook