കരിയറിൽ തിളങ്ങി നൽക്കുന്ന സമയത്താണ് നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരവ് നടത്തി. എന്നാൽ സോഷ്യൽ മീഡിയയിൽ നസ്രിയ എപ്പോഴും സജീവമാണ്. ഇന്നു ഫഹദിന്റെ സഹോദരി അഹ്മദയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നസ്രിയ പങ്കു വച്ച ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തങ്ങളുടെ കുടുംബവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ, ഫഹദിനൊപ്പമുള്ള ഏതാനും സെൽഫികളും നസ്രിയ പങ്കുവച്ചിരുന്നു. അതിന് ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ രസകരമായിരുന്നു.
Read More: ഇതോടെ നിർത്തിക്കോണം; ഫഹദിനും കൂട്ടർക്കും ഹിന്ദി താരത്തിന്റെ തുറന്ന കത്ത്
സെൽഫിയിൽ നസ്രിയയ്ക്ക് പിറകിൽ കുസൃതിചിരിയോടെ മറഞ്ഞിരിക്കുന്ന ഫഹദിന്റെ കണ്ണുകളും കാണാം. “ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക,” എന്നാണ് നസ്രിയയോട് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഉടനീളം ഫഹദിന്റെ ‘ജോജി’ ചർച്ചയാവുമ്പോഴാണ് ആരാധകരുടെ ഈ കമന്റ്.
ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ മികച്ച പ്രതികരണം നേടി ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടരുകയാണ്. ഷേക്സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഫഹദും ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ചേർന്നാണ്.