നസ്രിയുടെ വാപ്പ നാസിമുദ്ധീന്റെ ബർത്ത്ഡേയാണ് ഇന്ന്. വാപ്പാടെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് നസ്രിയ. വാപ്പയുമൊത്തുള്ള പഴയ ‘മ്യൂസിക്കലി’ വീഡിയോയും ആശംസയോടൊപ്പം നസ്രിയ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളെപ്പോലെ നിങ്ങൾ മാത്രം, ലവ് യു’ എന്ന അടിക്കുറിപ്പാണ് വീഡിയോക്ക് നസ്രിയ നൽകിയിരിക്കുന്നത്.
ഇപ്പോൾ ആളുകൾക്കിടയിൽ പ്രശസ്തമായ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ‘ടിക് ടോക്’ നേരത്തെ ‘മ്യൂസിക്കലി’ ആയിരുന്നു. അതിൽ ഇരുവരും ചേർന്ന് അഭിനയിച്ച രസകരമായ ഒരു വീഡിയോയാണ് ആശംസയോടൊപ്പമുള്ളത്.
വീഡിയോക്ക് താഴെ ദുൽഖർ സൽമാൻ, ശ്രിന്ദ,ഫർഹാൻ ഫാസിൽ എന്നിവർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ബർത്ത്ഡേ ആശംസ നേർന്നുകൊണ്ടാണ് ദുൽഖർ കമന്റ് ചെയ്തിരിക്കുന്നത്. നസ്രിയയുടെ നിരവധി ആരാധകരും പോസ്റ്റിനു താഴെ വാപ്പാക്ക് ജന്മദിനാശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.
Read Also: ഞങ്ങളുടെ പുലിക്കുട്ടി; ഭാവനയ്ക്ക് പിറന്നാൾ ആശംസിച്ച് സുഹൃത്തുക്കൾ
ലോക്ക്ഡൗൺ സമയത്ത് ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് നസ്രിയ. ഇടക്ക് തന്റെ ലോക്ക്ഡൗൺ വിശേഷങ്ങൾ നസ്രിയ പങ്കുവെച്ചിരുന്നു. ഇടക്കിടക്ക് തന്റെ പുതിയ ചിത്രങ്ങളും നസ്രിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
കയ്യിൽ ഫോണും പിടിച്ച് കിടിലൻ ലുക്കിലുള്ള പുതിയ ചിത്രങ്ങൾ ഈ അടുത്ത് നസ്രിയ പങ്കുവെച്ചിരുന്നു. അതിനു മുൻപ് തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നുളള ചിത്രങ്ങൾ നസ്രിയ പങ്കുവച്ചിരുന്നു.
വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയെ ഒരു ക്യാൻവാസിൽ ഒരുക്കിയ ചിത്രവും ഇൻസ്റ്റഗ്രാമിൽ നസ്രിയ പങ്കുവച്ചിരുന്നു. “മർലിൻ മൺറോയും ഞാനും” എന്ന് ഇംഗ്ലീഷിൽ അടിക്കുറിപ്പ് നൽകി ചിത്രം പങ്കുവച്ചതിനോടൊപ്പം അത് നിർമ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവച്ചു.