നടൻ ഫഹദ് ഫാസിലിന് ഇന്ന് പിറന്നാളാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. ഭാര്യ നസ്റിയയും ഫഹദിന് പിറന്നാൾ ആശംസകൾ നേർന്നു. അമ്മയ്ക്കൊപ്പമുളള ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് നസ്റിയ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ഭർത്താവിന് കൈമാറിയത്.

nazriya nazim, fahadh faasil

nazriya nazim, fahadh faasil

കഴിഞ്ഞ പിറന്നാളിന് ഒരു കിടിലൻ ബെർത്ത്ഡേ കാർഡ് നൽകിയാണ് നസ്റിയ ഫഹദിനെ ഞെട്ടിച്ചത്. ഫഹദ് കേക്കിന് മുന്നില്‍ നില്‍ക്കുന്നതും രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോസും ചേര്‍ത്ത് ഒരുക്കിയ ബര്‍ത്ത് ഡേ കാര്‍ഡാണ് നസ്രിയ നല്‍കിയത്. നസ്രിയ തന്റെ ഫെസ്ബുക്ക് പേജിലൂടെയാണ് ഈ സര്‍പ്രൈസ് ഫഹദിന് നല്‍കിയത്. ഒപ്പം ഫഹദിന് ആശംസകളും നേർന്നു.

അതിനിടെ, തമിഴ് നടൻ ശിവകാർത്തികേയനും ഫഹദിന് പിറന്നാൾ ആശംസകൾ നേർന്നു. ശിവകാര്‍ത്തികേയനൊപ്പം ഫഹദ് എത്തുന്ന തമിഴ് ചിത്രം ‘വേലൈക്കാരന്റെ’ പോസ്റ്റർ തന്റെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ട് ഫഹദിന് സർപ്രൈസ് സമ്മാനവും ശിവകാർത്തികേയൻ നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ