മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള നടിയാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ നസ്രിയയുടെ അടുത്ത ചിത്രം തല അജിത്തിനൊപ്പമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Read More: നസ്രിയയുടെ അടുത്ത ചിത്രം ‘തല’യ്ക്കൊപ്പമോ?

ബോളിവുഡില്‍ മികച്ച വിജയം നേടിയ ‘പിങ്ക്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം നസ്രിയ അഭിനയിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്കില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമാണ് അജിത്ത് കൈകാര്യം ചെയ്യുക. തപ്‌സി പന്നു അഭിനയിച്ച മിന്നല്‍ അറോറ എന്ന കഥാപാത്രത്തെയാകും നസ്രിയ തമിഴില്‍ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.

തന്റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത വരുന്നുണ്ട് എന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ നസ്രിയ തന്നെ ട്വീറ്റ് ചെയ്തിരുന്നു.

‘നേരം’, ‘രാജാ റാണി’, ‘നെയ്യാണ്ടി’, ‘വായൈ മൂടി പേസവും’ തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നസ്രിയ. 2014 ല്‍ പുറത്തിറങ്ങിയ ‘തിരുമണം എന്നും നിക്കാഹ്’ ആയിരുന്നു നസ്രിയയുടെ അവസാന തമിഴ് ചിത്രം. ജയ് ആയിരുന്നു നായകന്‍.

Read More: ശ്രീദേവിയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് ‘തല’, അജിത്തിന്റെ അടുത്ത ചിത്രം ബോണി കപൂര്‍ നിര്‍മ്മിക്കും

ബോളിവുഡിന്റെ സ്ഥിരം ചേരുവകള്‍ തെറ്റിച്ച ചിത്രമായിരുന്നു പിങ്ക്. ചിത്രം തമിഴിലൊരുങ്ങുമ്പോള്‍ ബോണി കപൂറാകും നിർമ്മാതാവ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്തരിച്ച നടി ശ്രീദേവിക്ക് നല്‍കിയ വാക്ക് പാലിക്കുകയാണ് അജിത് ഈ ചിത്രത്തിലൂടെ.

ശ്രീദേവിക്കൊപ്പം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിനു നല്‍കിയ വാക്കാണ് പുതിയ ചിത്രത്തിലൂടെ അജിത് പാലിക്കുന്നതെന്ന് നേരത്തെ കോളമിസ്റ്റായ ശ്രീധര്‍ പിള്ള തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചിരുന്നു. ‘ഇംഗ്ലീഷ് വിംഗ്ലീഷി’ന്റെ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമായിരുന്നു തമിഴില്‍ അജിത് ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ