Latest News

അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ നസ്രിയ നസീം; ശ്രദ്ധ നേടി ത്രോബാക്ക് വീഡിയോ

ഒരു ഫോൺ ഇൻ പരിപാടി അവതരിപ്പിക്കുകയാണ് കുഞ്ഞു നസ്രിയ

Nazriya Nazim, Nazriya Nazim throwback video, Nazriya throwback interview, Nazriya throwback video, Fahad Fasil, Nazriya Fahad life

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ. ബാലതാരമായെത്തി ഒടുവിൽ നായികയായി തീർന്ന ഈ പെൺകുട്ടിയോട് സ്വന്തം വീട്ടിലെ കുട്ടിയോടെന്ന പോലെ ഒരിഷ്ടം മലയാളിയ്ക്ക് എന്നുമുണ്ട്. ഇപ്പോഴിതാ, നസ്രിയയുടെ ഒരു ത്രോബാക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു ഫോൺ ഇൻ പരിപാടി അവതരിപ്പിക്കുകയാണ് കുഞ്ഞു നസ്രിയ.

മലയാളത്തിലെ പവർ കപ്പിൾസ് ആണ് നസ്രിയയും ഫഹദ് ഫാസിലും ഇന്ന്. അഭിനയത്തിനൊപ്പം നിർമ്മാണരംഗത്തും ശോഭിക്കുന്ന രണ്ടുപേർ. ബാംഗ്ലൂർ ഡെയ്സിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. നസ്രിയ തന്നെ പ്രപ്പോസ് ചെയ്തതിനെ കുറിച്ച് ഫഹദ് പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. “ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോൾ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയിൽ. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോയെന്ന് ചോദിച്ചു.”

തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നസ്രിയ ജീവിതത്തിലേക്ക് വന്നതാണെന്ന് പലയാവർത്തി ഫഹദ് പറഞ്ഞിട്ടുണ്ട്. “നസ്രിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായി. ‘അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ, വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്രിയയ്ക്ക് കഴിഞ്ഞു,” എന്നാണ് ഒരിക്കൽ ഫഹദ് പറഞ്ഞത്.

“എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.”

Fahad Fazil, Fahadh Faasil, Nazriya, prithviraj, Happy Birthday Fahadh Fazil, Happy Birthday Fahadh Faasil, ഫഹദ് ഫാസിൽ, ഫഹദ് ഫാസിൽ ജന്മദിനം, FaFa birthday, Fahad birthday, Fahad birthday wishes, Fahad films, Nazriya, Nazriya Fahad photos, Fahad Nazriya photos

“എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയക്ക്​ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോൾ നസ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു, “ഹലോ മെത്തേഡ് ആക്ടർ, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ലളിതമായ ഒരൊറ്റ ജീവിതമേ നമുക്കുള്ളു. അത്​ സ്വന്തം ഇഷ്​ടത്തിന്​ ജീവിക്കുക”. ഞങ്ങൾ വിവാഹിതരായിട്ട് ഏ​ഴ്​ വർഷമായി. ഇപ്പോഴും ഞാൻ ടി.വിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം നസ്രിയ ആവർത്തിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചു നിൽക്കുന്നു.”

Fahadh Fazil nazriya photos

കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്. ഫഹദിനൊപ്പം ട്രാൻസിലും നസ്രിയ അഭിനയിച്ചിരുന്നു. ദുൽഖർ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലും നസ്രിയ അതിഥി വേഷത്തിലെത്തിയിരുന്നു,

തെലുങ്ക് സിനിമയിലും നസ്രിയ അടുത്തിടെ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, തൻവി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read more: ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക; നസ്രിയയുടെ ഫോട്ടോയ്ക്ക് ആരാധകരുടെ പ്രതികരണം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim throwback video

The moderation of comments is automated and not cleared manually by malayalam.indianexpress.com