വലിയൊരിടവേളയ്ക്കുശേഷം സിനിമയിലേക്ക് മടങ്ങിവരികയാണ് നസ്രിയ. അഞ്ജലി മേനോൻ സിനിമയിലൂടെയാണ് നസ്രിയയുടെ മടങ്ങിവരവ്. ഫഹദുമായുളള വിവാഹത്തോടെയാണ് നസ്രിയ അഭിനയത്തിൽനിന്നും വിട്ടുനിന്നത്. സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവയായിരുന്നു നസ്രിയ. ആരാധകർക്കായി തന്റെ പുതിയ ചിത്രങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ പങ്കുവച്ചിരുന്നു.

നസ്രിയയുടെ പുതിയ മേക്ക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡായിരിക്കുന്നത്. മുടി മുറിച്ചുളള നസ്രിയയുടെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുറത്തുവിട്ടത്. ഭർത്താവ് ഫഹദിനും, ഫഹദിന്റെ സഹോദരൻ അനുജൻ ഫർഹാനും ഒപ്പമുളള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുടി മുറിച്ചപ്പോൾ നസ്രിയ ഒന്നുകൂടി ക്യൂട്ടായോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.

അതേസമയം, നസ്രിയ മുടി മുറിച്ചത് പുതിയ സിനിമയുടെ കഥാപാത്രത്തിന് വേണ്ടിയാണോ എന്നു വ്യക്തമല്ല. പൃഥ്വിരാജ്-പാർവ്വതി ജോഡികളായെത്തുന്ന അഞ്ജലി മേനോൻ ചിത്രത്തിലാണ് നസ്രിയ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ പൃഥ്വിയുടെ അനുജത്തിയുടെ വേഷമാണ് നസ്രിയയ്ക്ക്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ