scorecardresearch
Latest News

എന്നെയൊന്ന് തിരിച്ചുകൊണ്ട് പോകൂ; പ്രാഗിൽനിന്ന് നസ്രിയ

നസ്രിയയും ഫഹദും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം ട്രാൻസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ

nazriya nazim, നസ്രിയ നസിം, fahadh faasil, ഫഹദ് ഫാസിൽ, nazriya fahadh anniversary, നസ്രിയ-ഫഹദ് വിവാഹ വാർഷികം, ie malayalam, ഐഇ മലയാളം

മലയാളികളുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സിനിമയിൽനിന്നു വിട്ടുനിൽക്കുന്ന സമയത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നസ്രിയ. ഇൻസ്റ്റഗ്രാമിൽ നസ്രിയയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാവാറുളളത്. നിലവിൽ പ്രാഗിലാണ് നസ്രിയയും ഫഹദും. അവിടെ നിന്നുള്ള ചിത്രങ്ങളും നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

“എന്നെ തിരിച്ചു കൊണ്ടുപോകൂ,” എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രം നസ്രിയ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ എടുത്തത് ഫഹദ് തന്നെ.

 

View this post on Instagram

 

Take me back -husband

A post shared by Nazriya Nazim Fahadh (@nazriyafahadh) on

അടുത്തിടെ നസ്രിയയുടെയും ഫഹദിന്റെയും പുതിയ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ നിറഞ്ഞിരുന്നു. നസ്രിയയെ ഫഹദ് ചുംബിക്കുന്നതും ഇരുവരും ചേര്‍ന്ന് നില്‍ക്കുന്നതും കാറിൽ യാത്ര ചെയ്യുന്നതുമായ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh) on

കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്.

 

View this post on Instagram

 

In the mood for selfies today

A post shared by Nazriya Nazim Fahadh (@nazriyafahadh) on

നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Read More: ഫഹദ്-നസ്രിയ പുതിയ റൊമാന്റിക് ചിത്രങ്ങൾ

വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന ട്രാൻസ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ ചിത്രത്തിലെ നസ്രിയയുടെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചുണ്ടിൽ എരിയുന്ന സിഗരറ്റും സൺഗ്ലാസും ധരിച്ച് മോഡേൺ ലുക്കിലായിരുന്നു നസ്രിയ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriya nazim shares photos from prague fahadh faasil