ഐ ലവ് യൂ നാത്തൂനേ; സുപ്രിയയെ ചേർത്ത് പിടിച്ച് നസ്രിയ

ചിത്രത്തിന് സുപ്രിയയും കമന്റ് ചെയ്തിട്ടുണ്ട്

prithviraj, പൃഥ്വിരാജ്, nazria, nazria supriya menon, supriya menon, നസ്രിയ, nazriya prithviraj photos, nazriya prithviraj friendship, cold case movie, prithviraj cold case movie, ie malayalam, indian express malayalam

സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരു സഹോദരി വേണമെന്ന് എന്നും തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും സിനിമാ മേഖലയിൽ നിന്നും കിട്ടിയ സഹോദരിയാണ് നസ്രിയ എന്നുമായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

നസ്രിയയുടെയും പൃഥ്വിയുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണ് ഉള്ളത്. നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുപ്രിയയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന നസ്രിയയെ ആണ് ചിത്രത്തിൽ കാണാൻ കഴിയുക. ‘ഐ ലവ് യൂ സിസ്റ്റർ ഇൻ ലോ,” എന്നാണ് ചിത്രത്തിന് സുപ്രിയ കമന്റ് നൽകിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Read more: ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പൃഥ്വിയോട് നസ്രിയ

“സിനിമാ മേഖലയിൽ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് (നസ്രിയ). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്.” ഒരിക്കൽ നസ്രിയയെ കുറിച്ച് പൃഥ്വി പറഞ്ഞതിങ്ങനെ.

“മുന്‍പേ സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കുടുംബത്തിലെ ഏറ്റവും ഇളയവനാണ്. കസിന്‍സ് എല്ലാവരും എന്നെക്കാൾ മുതിര്‍ന്നവരാണ്. ഏറ്റവും ഇളയതായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രമുണ്ടായിരുന്നു,” എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Read more: വീണ്ടും കാക്കിയണിഞ്ഞ് പൃഥ്വിരാജ്; എസിപി സത്യജിത് എത്തുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim shares photo with supriya menon

Next Story
കൊച്ചുമകൾ ആരാധ്യയ്‌ക്കൊപ്പം പാട്ടുപാടി അമിതാഭ് ബച്ചൻamitabh bachchan, aaradhya bachchan, amitabh aaradhya song, abhishek aishwarya, aishwarya bachchan, abhishek bachchan, amitabh bachchan twitter, amitabh bachchan granddaughter, amitabh bachchan latest, amitabh bachchan news
The moderation of comments is automated and not cleared manually by malayalam.indianexpress.com