Latest News

എന്തഴകാണ് കുഞ്ഞി നിന്നെക്കാണാൻ; നസ്രിയയോട് ദുൽഖർ

നസ്രിയയുടെ പുതിയ ചിത്രങ്ങളാണ് ആരാധക മനം കവർന്നിരിക്കുന്നത്

Nazriya nazim, actress, ie malayalam

ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽനിന്നും ബ്രേക്ക് എടുത്ത നസ്രിയ ‘കൂടെ’ എന്ന സിനിമയിലൂടെയാണ് തിരച്ചുവരവ് നടത്തിയത്. ഇപ്പോൾ അഭിനയത്തിൽ ആക്ടീവാണ് താരം. ഇൻസ്റ്റഗ്രാമിലും വളരെ സജീവമാണ് നസ്രിയ. തന്റെ പുതിയ മേക്കോവർ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമൊക്കെ നസ്രിയ ഷെയർ ചെയ്യാറുണ്ട്.

നസ്രിയയുടെ പുതിയ ചിത്രങ്ങളാണ് ആരാധക മനം കവർന്നിരിക്കുന്നത്. ‘വല്ലപ്പോഴും ഞാന്‍ ഇങ്ങനെയാവു’മെന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ‘വെഡ്ഡിങ് സീസണ്‍’ എന്ന ഹാഷ്‌ടാഗും ഫൊട്ടോയ്ക്ക് കൊടുത്തിട്ടുണ്ട്. ആരുടെ വിവാഹമാണെന്നാണ് ഇതുകണ്ട ആരാധകർ ചോദിക്കുന്നത്.

നസ്രിയയുടെ പുതിയ ഫൊട്ടോയ്ക്ക് ദുൽഖർ സൽമാൻ, അഹാന കൃഷ്ണ, അനുപമ പരമേശ്വരൻ, റോഷൻ മാത്യു, സ്രിന്ദ, എസ്തർ അനിൽ അടക്കമുള്ള താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്. നിന്നെക്കാണാൻ എന്ത് അഴകാണ് കുഞ്ഞി എന്നായിരുന്നു ദുൽഖറിന്റെ കമന്റ്.

ദുൽഖറുമായും ഭാര്യ അമാലുമായും വളരെ സൗഹൃദത്തിലാണ് നസ്രിയ. ദുൽൽഖർ സ്നേഹത്തോടെ നസ്രിയയെ വിളിക്കുന്ന പേരാണ് കുഞ്ഞി. മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിനു പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

Read More: അന്ന് ഇന്റർവ്യൂ കൊടുക്കുമ്പോൾ ഈ ക്ലൈമാക്സ് നസ്രിയ ചിന്തിച്ചുകാണില്ല

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim shares new photos dulquer salmaan comments

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com