മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. കുറുമ്പും കുസൃതികളുമൊക്കെയായി മലയാളികൾ ഒരു അനിയത്തിക്കുട്ടിയെന്ന പോലെ നെഞ്ചിലേറ്റുന്ന താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, തന്റെ ഇരട്ടസഹോദരനായ നവീൻ പകർത്തിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. മനോഹരമായൊരു ലെഹങ്കയാണ് നസ്രിയ അണിഞ്ഞിരിക്കുന്നത്. “എന്റെ ഇൻ- ഹൗസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ,” എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
സോഷ്യൽ മീഡിയയിൽ ഒന്നാകെ തരംഗമായി കൊണ്ടിരിക്കുന്ന തമിഴ് ആൽബമായ ‘എൻജോയ് എൻചാമി’ പാട്ടിനൊപ്പം ചുണ്ടനക്കുന്ന വീഡിയോയും നസ്രിയ ഇന്ന് പങ്കുവച്ചിരുന്നു. നസ്രിയയ്ക്ക് ഒപ്പം നവീനെയും വീഡിയോയിൽ കാണാം.
View this post on Instagram
സന്തോഷ് നാരായണൻ നിർമിച്ച് ധീയും അറിവും ചേർന്ന് ആലപിച്ച എൻജോയ് എൻചാമിയ്ക്ക് മലയാളത്തിലും ഏറെ ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാനും വീഡിയോയെ പ്രകീർത്തിച്ചു രംത്തുവന്നിരുന്നു. ധീയും അറിവും തന്നെയാണ് എൻജോയ് എൻചാമിയിൽ അഭിനയിച്ചിരിക്കുന്നത്.
The most epic track and an equally awesome video ! Listening on loop the past few days & I’m still discovering new…
Posted by Dulquer Salmaan on Tuesday, 16 March 2021
അമിത് കൃഷ്ണൽ സംവിധാനം ചെയ്തിരിക്കുന്ന ആൽബം റിലീസ് ചെയ്തിരിക്കുന്നത് എ.ആർ റഹ്മാന്റെ മാജ്ജാ എന്ന യൂട്യൂബ് ചാനലിലൂടെയാണ്. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റഹ്മാൻ തുടങ്ങിയ ചാനലാണ് മാജ്ജാ. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്.
Read More: അവനൊപ്പമുള്ള ഞാൻ ഇതാണ്; നസ്രിയ പറയുന്നു