വിവാഹശേഷവും നസ്റിയയ്ക്ക് ആരാധകരുടെ എണ്ണത്തിൽ ഇപ്പോഴും ഒട്ടും കുറവുണ്ടായില്ല. നസ്റിയ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ ഇട്ടാൽ അത് വൈറലാകാൻ നിമിഷങ്ങൾ മതി. അത്രമാത്രം ആരാധകർ നസ്റിയയെ ഇപ്പോഴും പിന്തുടരുന്നുണ്ട്. താരം എപ്പോഴാണ് സിനിമയിലേക്ക് മടങ്ങിയെത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

നസ്റിയയുടെ ഒരു സെൽഫി ഇപ്പോൾ വൈറലായിരിക്കുകയാണ്. കുറേ നാളുകൾക്കുശേഷമാണ് നസ്റിയയെ ഒരു സെൽഫിയിൽ കാണുന്നത്. സൗബിൻ സാഹിറാണ് സെൽഫി പകർത്തിയിരിക്കുന്നത്. ‘എന്റെ കുഞ്ഞനിയത്തി’ എന്ന ക്യാപ്ഷനോടെ സൗബിൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സെൽഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോയ്ക്ക് ‘ബിഗ് ബ്രദർ’ എന്നാണ് നസ്റിയ നൽകിയിരിക്കുന്ന മറുപടി.

#lilsister

A post shared by Soubin Shahir (@soubinshahir) on

ബാലതാരമായെത്തി പിന്നീട് നായികാ പദവിയിലേക്ക് ഉയർന്ന താരമാണ് നസ്‌റിയ. ഓം ശാന്തി ഓശാന, ബാംഗ്ളൂർ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറി. നടൻ ഫഹദിനെ വിവാഹം കഴിച്ചതോടെ അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ