scorecardresearch

നിങ്ങളെ ഞാൻ ഒരുപാട് മിസ്സ് ചെയ്യും; സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കാൻ നസ്രിയ

സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം

Nazriya Nazim, Nazriya Actress, Nazriya latest
Nazriya Nazim/ Instagram

സോഷ്യൽ മീഡിയയിൽ വളരയധികം സജീവമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ നാസിം. വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമെ വിവാഹത്തിനു ശേഷം നസ്രിയ ചെയ്തിട്ടുള്ളൂയെങ്കിലും താരത്തിന്റെ ആരാധക വൃന്ദത്തിനു ഒരു കുറവുമില്ല. മലയാള സിനിമയിലെ ക്യൂട്ട് നായിക എന്നാണ് താരത്തെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ആരാധകരെ വിഷമിപ്പിക്കുന്ന ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നസ്രിയ. താൻ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നു എന്നാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ ഈ കാര്യം പറഞ്ഞത്.

“സോഷ്യൽ മീഡിയയിൽ നിന്നൊരു ബ്രേക്ക് എടുക്കുകയാണ്. ഇതാണ് ആ സമയം, നിങ്ങളുടെ സ്നേഹവും സന്ദേശങ്ങളും ഒരുപാട് മിസ്സ് ചെയ്യും. നിങ്ങൾക്കു വാക്കു തരുകയാണ്, ഞാൻ തിരിച്ചുവരും” എന്നാണ് നസ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്. #DNDMode എന്ന് ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്. ‘Do Not Disturb’ എന്നാണ് ഇതിന്റെ പൂർണരൂപം.

സിനിമകളിലൊന്നും തന്നെ സജീവമല്ലായിരുന്ന കാലത്താണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്. വളരെ ആഹ്ളാദത്തോടെ തന്നെയാണ് ആരാധകർ സോഷ്യൽ മീഡിയയിലേക്ക് താരത്തെ സ്വീകരിച്ചത്. അതിവേഗം തന്നെ നസ്രിയയ്ക്ക് ഒരു മില്യൺ ഫോളോവേഴ്സാകുകയും ചെയ്തു. മലയാളികൾ മാത്രമല്ല തമിഴ് സിനിമാസ്വാദകരിൽ നിന്നും താരത്തിന് ആരാധകരുണ്ട്.

നസ്രിയയുടെ ഭർത്താവും നടനുമായ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ താത്പര്യപ്പെടാത്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഫഹദിന്റെ വിശേഷങ്ങളും ആരാധകർ അറിഞ്ഞിരുന്നത് നസ്രിയയുടെ പ്രൊഫൈലിലൂടെയായിരുന്നു. തന്റെ ജീവിതത്തിലെ രസകരായ നിമിഷങ്ങളെല്ലാം നസ്രിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

‘പളുങ്ക്’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ ‘കൂടെ’യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. ‘അന്റെ സുന്ദരനാകിനി’യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriya nazim says she wont be active in instagram any more will be back soon