പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് നസ്‌റിയ. കുസൃതി നിറഞ്ഞ അഭിനയത്തിലൂടെ ഏവരുടെയും മനം കവർന്ന പ്രിയ താരം. തന്നെ പറ്റി പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ദുൽഖർ സൽമാൻ, നിവിൻ പോളി, ആസിഫ് അലി എന്നിവർക്ക് പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകാൻ പോകുന്നെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. തന്നെ കുറിച്ചുളള വ്യാജ വാർത്തകൾക്കെല്ലാം പ്രതികരണവുമായി നസ്‌റിയ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

മൈ റിയാക്ഷൻ ടു റൂമേഴ്‌സ് എന്ന് പറഞ്ഞാണ് നസ്‌‌റിയ വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. രസകരമായ ഭാവങ്ങളടങ്ങിയ ഒരു വിഡിയോയാണ് നസ്‌റിയ തന്റെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

ബാലതാരമായെത്തി പിന്നീട് നായികാ പദവിയിലേക്ക് ഉയർന്ന താരമാണ് നസ്‌റിയ. ഓം ശാന്തി ഓശാന, ബാംഗ്ളൂർ ഡെയ്‌സ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി.2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്റിയ വിവാഹം. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് നസ്റിയ. എന്നാൽ നസ്റിയയുടെ മടങ്ങിവരവിനായി ഇപ്പോഴും കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook