ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വളർത്തു നായയാണ് ഓറിയോ. കുഞ്ഞിനെ പോലെയാണ് നസ്രിയ ഓറിയോയെ പരിപാലിക്കുന്നത്. ഫഹദ് തന്ന ഗിഫ്റ്റാണ് ഒറിയോ എന്ന് നസ്രിയ മുൻപ് പറഞ്ഞിട്ടുണ്ട്. സിനിമാ സെറ്റുകളിലും ഇടയ്ക്ക് നസ്രിയ ഓറിയോയെ ഒപ്പം കൂട്ടാറുണ്ട്. വെളളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

ഓറിയോയുമായുളള തന്റെ സ്നേഹ നിമിഷങ്ങളും ഇടയ്ക്കൊക്കെ നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഓറിയോയെ ലാളിക്കുന്ന പുതിയ ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ സുന്ദരനായ വലിയ കുട്ടി’ എന്നാണ് നസ്രിയ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഓറിയോയുടെ ആറു ഫൊട്ടോകളാണ് നസ്രിയ പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനുപിന്നാലെ ഫൊട്ടോകളുടെ ക്രെഡിറ്റ് എവിടെയെന്ന ചോദ്യവുമായി ഫർഹാൻ ഫാസിലെത്തി. ‘എവിടെ, ഫൊട്ടോ കടപ്പാട്’ എവിടെയെന്നായിരുന്നു ഫർഹാന്റെ ചോദ്യം. അപ്പോഴാണ് നസ്രിയയും അക്കാര്യം ശ്രദ്ധിക്കുന്നത്. ഫഹദിന്റെ ചോദ്യത്തിന് അമളി പറ്റിപ്പോയെന്ന തരത്തിലുളള ഇമോജിക്കൊപ്പം BIL (ബ്രദർ ഇൻ ലോ) എന്ന് നസ്രിയ കുറിക്കുകയും ചെയ്തു.

Read More: ‘വാത്തി കമ്മിങ്…’ അലീനയ്ക്കൊപ്പം വീണ്ടും നസ്രിയയുടെ തകർപ്പൻ ഡാൻസ്

ഫഹദിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിലാണ് നസ്രിയയുടെ താമസം. ഫഹദ് ഇപ്പോൾ വിശ്രമത്തിലാണ്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളിൽനിന്നു വീണ ഫഹദിന് പരുക്കേറ്റിരുന്നു. ഫഹദിന്റെ ആരോഗ്യത്തെക്കുറിച്ചുളള വിവരം നസ്രിയ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു “ഓൾ ഈസ് വെൽ,” എന്നാണ് ഫഹദിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചത്. ഫഹദ് വിശ്രമിക്കുന്ന​ ഒരു ചിത്രവും നസ്രിയ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഒരു വീട് സെറ്റിട്ടിരുന്നു. ഈ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരുക്കേറ്റത്. വീടിനു മുകളിൽനിന്നു താരം താഴെ വീഴുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook