Latest News

ആശംസകൾക്ക് നന്ദി പറഞ്ഞ് നസ്രിയ; ആ വാച്ച് പൊളിയെന്ന് ഫർഹാൻ

“നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി,” എന്ന് നസ്രിയ

Nazriya Nazim, Nazriya's Birthday, നസ്രിയയുടെ പിറന്നാൾ, Prithviraj, Dulquer Salmaan, ദുൽഖർ സൽമാൻ, Nazriya, Amal Sufiya, നസ്രിയ നസീം, അമാൽ സൂഫിയ, Dulquer Salmaan, ദുൽഖർ സൽമാൻ, Nazriya Amal Sufiya rriendship, Nazriya Amal sufiya photos, Fahad Faasil, Fahadh Faasil

മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന്റെ 27-ാം പിറന്നാൾ ആയിരുന്നു ഈ ഡിസംബർ 20ന്. ആരാധകരും സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് നസ്രിയക്ക് ജന്മദിനത്തിൽ ആശംസകളറിയിച്ചത്.

ഇപ്പോൾ ജന്മദിനത്തിന് ആശംസകൾ അറിയിച്ചവർക്ക് നന്ദി പറയുകയാണ് നസ്രിയ. “നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി,” എന്ന് നസ്രിയ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

തന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു നസ്രിയയുടെ കുറിപ്പ്. ഇതിൽ ഒരു ഫോട്ടോയിൽ തന്റെ കൈയിൽ കെട്ടിയ വാച്ച് കാണുന്ന വിധത്തിലായിരുന്നു നസ്രിയ പോസ് ചെയ്തത്. ഈ ചിത്രങ്ങൾക്ക് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ആ വാച്ച് സൂപ്പറാണെന്നാണ് ഫർറഹാൻ ഫാസിൽ ഈ പോസ്റ്റിന് കമന്റ് ചെയ്തത്.

സിനിമാ രംഗത്തെ നിരവധി പേർ നസ്രിയക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. ദുൽഖർ സൽമാൻ പൃഥ്വിരാജ് എന്നിവർ നസ്രിയക്ക് ജന്മദിനാശംസകൾ നേർന്നു. “ഏറ്റവും മികച്ച ജന്മദിനം ആശംസിക്കുന്നു,” എന്ന് ദുൽഖർ കുറിച്ചു. അനുജത്തിക്ക് പിറന്നാളാശംസ നേരുന്നുവെന്ന് പൃഥ്വിയും കുറിച്ചു. നസ്രിയ തനിക്ക് ഒരു കുഞ്ഞനുജത്തിയെപ്പോലെയാണെന്ന് മുൻപും പൃഥ്വി പറഞ്ഞിട്ടുണ്ട്.

ജന്മദിനത്തിൽ തന്റെ ഇളയ സഹോദരൻ നവീൻ നസീമിന് ജന്മദിന ആശംസ നേർന്നുകൊണ്ടുള്ള ഒരു പോസ്റ്റ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇരുവരുടെയും ജന്മദിനം ഒരേദിവസമാണ്. തന്റെ എല്ലാകാലത്തേയും ഏറ്റവും മികച്ച പിറന്നാൾ സമ്മാനം എന്നാണ് നസ്രിയ നവീനിനെ ഈ ആശംസയിൽ വിശേഷിപ്പിക്കുന്നത്.

Also Read: വിനീത് തന്ന ആത്മവിശ്വാസമാണ് ‘കുഞ്ഞെൽദോ’; മാത്തുക്കുട്ടി അഭിമുഖം

“ജന്മദിനാശംസകൾ ഇച്ചു !! എന്നന്നേക്കും എന്റെ ഏറ്റവും മികച്ച ജന്മദിന സമ്മാനവും ആദ്യത്തെ കുട്ടിയും! വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു,” നസ്രിയ കുറിച്ചു

“ഞങ്ങൾ ഒരേ ജന്മദിനം പങ്കിടുന്നു … എന്റെ ആദ്യ ജന്മദിന സമ്മാനം അവനായിരുന്നു.നന്ദി ഉമ്മ വാപ്പ,” നസ്രിയ കുറിച്ചു.

നസ്രിയയ്ക്കും നവീനിനും ആശംസകൾ നേർന്ന് നടനും ഫഹദിന്റെ സഹോദരനുമായ ഫർഹാനും ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. “ക്രേസിയായ, രസികരായ,​എപ്പോഴും പിന്തുണ നൽകുന്ന ഈ സഹോദരങ്ങൾക്ക് ജന്മദിനാശംസകൾ. മുന്നോട്ടുള്ള ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും എല്ലാത്തിലും മികച്ചത് ലഭിക്കട്ടെ.”

2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ഇപ്പോൾ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.

Also Read: Christmas Release: ക്രിസ്മസ് റിലീസ് ചിത്രങ്ങൾ

രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim on birthday wishes photos

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express