വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയ നസിമിനെ ഇരുകൈയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിൽ വീണ്ടും സജീവമായ നസ്രിയ ഭർത്താവ് ഫഹദ് ഫാസിൽ നായകനായ ട്രാൻസിലാണ് അവസാനം വേഷമിട്ടത്. സിനിമയിലെ നസ്രിയയുടെ ലുക്ക് വളരെ വ്യത്യസ്തമായിരുന്നു.
ഷോർട്ട് ഹെയറിൽ മുടി കളർ ചെയ്ത താരത്തിന്റെ ട്രാൻസിലെ ലുക്ക് ആരാധകർക്ക് ഏറെ ഇഷ്ടമായി. അടുത്തിടെയായി നസ്രിയ ലുക്കിൽ ഇടയ്ക്കിടെ മാറ്റം വരുത്തുന്നുണ്ട്. മുടിയിലാണ് താരത്തിന്റെ കൂടുതൽ പരീക്ഷണങ്ങളും. നസ്രിയയുടെ പുതിയൊരു ഫൊട്ടോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
Read Also: ബോറടിച്ചിട്ട് വയ്യ; പപ്പിയോട് സല്ലപിച്ച് നസ്രിയ
പുതിയ ഗെറ്റപ്പിലുളള നസ്രിയയുടെ ഫൊട്ടോ താരത്തിന്റെ പേജിലുളള ട്വിറ്റർ പേജിലാണ് പോസ്റ്റ് ചെയ്തിട്ടുളളത്. ഹെയർ സ്റ്റൈൽ ചെയ്യുന്നതിനായി ഇരിക്കുന്ന നസ്രിയയെയാണ് ചിത്രത്തിൽ കാണാനാവുക. അതേസമയം, താരത്തിന്റെ പുതിയ ലുക്കിലുളള ഫൊട്ടോ ഇതുവരെ പുറത്തുവന്നിട്ടില്ല. അധികം വൈകാതെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ മേക്കോവറെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
— Nazriya Nazim (@Nazriya4U_) June 26, 2020
ലോക്ക്ഡൗൺ കാലം കൊച്ചിയിലെ ഫ്ളാറ്റിൽ ഫഹദിനും പ്രിയപ്പെട്ട വളർത്തുനായ ഒറിയോയ്ക്കും ഒപ്പം ചെലവഴിക്കുകയാണ് നസ്രിയ. സോഷ്യൽ മീഡിയയിലും സജീവമാണ് നസ്രിയ. അടുത്തിടെ ഫഹദിന്റെ ഒരു ചിത്രം നസ്രിയ പങ്കുവച്ചിരുന്നു. ‘ദൂരേയ്ക്ക് സസൂക്ഷ്മം നോക്കിയിരിക്കുന്ന ഫഹദ്’ ആ കണ്ണുകൾ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചത്.
കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’യിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.