പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നസ്‌റിയ നസീം. കുസൃതി നിറഞ്ഞ അഭിനയത്തിലൂടെ ഏവരുടെയും മനം കവർന്ന പ്രിയ താരം. നസ്‌റിയ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാവാറുണ്ട്. ഭർത്താവായ ഫഹദ് ഫാസിലിന്റെ അനിയനും നടനുമായ ഫർഹാൻ ഫാസിലിന് ജന്മദിനം ആശംസിച്ചുളള നസ്‌റിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഫർഹാനൊപ്പമുളള ചിത്രങ്ങളും നസ്റിയ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്രിയ സഹോദരന് ജന്മദിനാശംസകൾ എന്ന് പറഞ്ഞുളളതാണ് പോസ്റ്റ്. നിരവധി ലൈക്കും കമന്റുമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഇതിന് മുൻപും നസ്റിയ പങ്ക് വെച്ച നിരവധി ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

nazriya nazeem

കടപ്പാട്:ഫെയ്‌സ്ബുക്ക്

nazriya nazeem, actress

കടപ്പാട്:ഫെയ്‌സ്ബുക്ക്

nazriya nazeem

കടപ്പാട്:ഫെയ്‌സ്ബുക്ക്

ബാലതാരമായെത്തി പിന്നീട് നായികാ പദവിയിലേക്ക് ഉയർന്ന താരമാണ് നസ്‌റിയ. ഓം ശാന്തി ഓശാന, ബാംഗ്ളൂർ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ