അനിയത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ദുൽഖറും

നസ്രിയയുടെ മാത്രമല്ല, സഹോദരൻ നവീനിന്റേയും പിറന്നാളാണിന്ന് ഫർഹാൻ ഫാസിലും സൌബിൻ ഷാഹിറും ഇരുവർക്കും ആശംസകൾ നേർന്നു

Nazriya Nazim, Nazriya's Birthday, നസ്രിയയുടെ പിറന്നാൾ, Prithviraj, പൃഥ്വിരാജ്, Nazriya, Supriya Menon, നസ്രിയ നസീം, സുപ്രിയ മേനോൻ, Nazriya Amal Sufiya rriendship, NazriyIndian express Malayalam, ഐ ഇ മലയാളം, Indian express Malayalam

മലയാളികളുടെ പ്രിയതാരം നസ്രിയയുടെ 26-ാം പിറന്നാൾ ആയിരുന്നു ഡിസംബർ 20ന്. പ്രേക്ഷകർക്ക് എന്നതു പോലെ സിനിമ മേഖലയിലുള്ളവർക്കും നസ്രിയ പ്രിയങ്കരിയാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. സിനിമ മേഖലയിൽ നസ്രിയയ്ക്ക് ഏറ്റവും അടുപ്പമുള്ള ഒരാളാണ് ദുൽഖർ. കുഞ്ഞി എന്നാണ് ദുൽഖർ നസ്രിയയെ വിളിക്കുന്നത്. തന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക് ജന്മദിനാശംസകൾ നേരുകയാണ് ദുൽഖർ.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

നസ്രിയയെ സ്വന്തം സഹോദരിയെ പോലെ കാണുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും പ്രിയപ്പെട്ട അനിയത്തിക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്നു. മൂവരും ചേർന്നു നിൽക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും പങ്കുവച്ചിരിക്കുന്നത്.

Nazriya, Prithviraj, Supriya, iemalayalam

Nazriya, Prithviraj, Supriya, iemalayalam

സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരു സഹോദരി വേണമെന്ന് എന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും സിനിമാ മേഖലയിൽ നിന്നും തനിക്ക് കിട്ടിയ സഹോദരിയാണ് നസ്രിയ എന്നുമായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

Prithviraj birthday, happy birthday Prithviraj, Indrajith Sukumaran, Poornima Indrajith, mallika sukumaran, prithviraj family, prithviraj father, Prithviraj, prithviraj latest, Supriya, Indrajith, Poornima Indrajith, Nazriya, പൃഥ്വിരാജ്, പൃഥ്വിരാജ് ജന്മദിനം

“സിനിമാ മേഖലയിൽ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് (നസ്രിയ). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്.”

“മുന്‍പേ സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കുടുംബത്തിലെ ഏറ്റവും ഇളയവനാണ്. കസിന്‍സ് എല്ലാവരും എന്നെക്കാൾ മുതിര്‍ന്നവരാണ്. ഏറ്റവും ഇളയതായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രമുണ്ടായിരുന്നു,” എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണ് ഉള്ളത്.

Read More: എന്റെ സുന്ദരൻ ചേട്ടനെന്ന് നസ്രിയ; ചിരിതൂകി പൃഥ്വി

നസ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടനും ഫഹദിന്റെ സഹോദരനുമായ ഫർഹാനുമെത്തി. നസ്രിയയുടെ മാത്രമല്ല, സഹോദരൻ നവീനിന്റേയും പിറന്നാളാണിന്ന്. ഇരുവർക്കും ഫർഹാൻ ആശംസകൾ നേർന്നു.

 

View this post on Instagram

 

A post shared by FF (@farhaanfaasil)

ഇരുവരുമായി ഏറെ അടുപ്പം പുലർത്തുന്ന മറ്റൊരു നടൻ സൌബിൻ ഷാഹിറാണ്. സൌബിനും തന്റെ പ്രിയപ്പെട്ടവർക്ക് ജന്മദിനാശംസകൾ നേർന്നു.

 

View this post on Instagram

 

A post shared by Soubin Shahir (@soubinshahir)

സൌബിനെ മുഖ്യ കഥാപാത്രമാക്കി ജോൺ പോൾ ജോൺ സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെയായിരുന്നു നവീൻ നസീമിന്റെ സിനിമ അരങ്ങേറ്റം. തൻവി റാമായിരുന്നു ചിത്രത്തിലെ നായിക. തൻവിയുടേയും ആദ്യ ചിത്രമായിരുന്നു അമ്പിളി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim naveen nazim birthday prithviraj birthday wishes

Next Story
ഉങ്കളുക്ക് രജനി പുടിക്കുമാ, കമല്‍ പുടിക്കുമാ?Rajinikanth,Kamal Haasan,Tamil Nadu Assembly Election 2021, രജനികാന്ത്, കമല്‍ഹാസന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com