ഫെബ്രുവരി 12ന് ആ ആവേശകരമായ വാർത്ത കേൾക്കാം; സസ്പെൻസ് ബാക്കി നിർത്തി നസ്രിയയും മേഘ്നയും

തങ്ങളെല്ലാവരും എക്സൈറ്റഡാണെന്ന് മേഘ്നയും കുറിച്ചു

nazriya, nazriya naseem, meghna raj, നസ്റിയ, നസ്രിയ, മേഘ്ന, മേഘ്ന രാജ്, ie malayalam

ഫെബ്രുവരി 12ന് ആവേശകരമായ ​ഒരു വാർത്ത കേൾക്കാമെന്ന് നസ്രിയ. ആ ആവേശകരമായ വാർത്ത എന്താണെന്നറിയാനാണ് നസ്രിയയുടെയും മേഘ്നാ രാജിന്റെയും ആരാധകർ കാത്തിരിക്കുന്നത്. “ഫെബ്രുവരി 12ന് ഒരു ആവേശകരമായ വാർത്ത വരാനുണ്ട്,” എന്നാണ് അഭിനേത്രിമാരും സുഹൃത്തുക്കളുമായ നസ്രിയ നസീമും മേഘ്നാ രാജും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. തങ്ങളെല്ലാവരും ആവേശത്തിലാണെന്ന് മേഘ്ന ഈ പോസ്റ്റിന് അടിക്കുറിപ്പും നൽകിയിരിക്കുന്നു. ഇന്നാൽ ഇത് സംബന്ധിച്ച് വിശദാംശങ്ങളൊന്നും നൽകാതെ സസ്പെൻസ് നിലനിർത്തിയിരിക്കുകയാണ് ഇരുവരും.

Read more: ആ ദിവസം ഞാൻ അഭിനയം നിർത്തും; മോഹൻലാൽ പറയുന്നു

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

മേഘ്നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ചിലർ ചോദിക്കുന്നത് ജൂനിയർ ചിരുവിന്റെ പേരോ ഫൊട്ടോയോ ആണോ ഈ സർപ്രൈസ് എന്നാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മേഘ്നരാജിന് ഒരു ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങളൊന്നും മേഘ്ന കാര്യമായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല. കുഞ്ഞ് ജനിച്ചപ്പോൾ മേഘ്നയ്ക്ക് ആശംസകൾ നേർന്നുകൊണ്ടും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുമുള്ള നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു.

Read more: മേഘ്നയേയും ജൂനിയർ ചിരുവിനേയും കാണാനെത്തി നസ്രിയയും ഫഹദും

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് അന്ന് നസ്രിയ കുറിച്ചത്.മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ. ചിരഞ്ജീവിയുടെ മരണ ശേഷം അദ്ദേഹവും മേഖ്നയുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് നസ്രിയ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പറഞ്ഞിരുന്നു.

Read More: എന്റെ ഭായി തിരിച്ചുവന്നു; മേഘ്നയുടെ കൺമണിയെ വരവേറ്റ് നസ്രിയ

ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി അന്തരിച്ചത്. ആരാധാകർക്കും കുടുംബാംഗങ്ങൾക്കുമെല്ലാം വലിയ ആഘാതമായിരുന്നു താരത്തിന്റെ മരണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim meghna raj instagram post

Next Story
അവസാനയാത്രയ്ക്ക് നീയൊരുങ്ങുമ്പോൾ; പ്രിയചങ്ങാതിയെ ഓർത്ത് ബാലചന്ദ്ര മേനോൻMS Naseem, MS Naseem death, singer MS Naseem, Balachandra Menon, ഗായകൻ എംഎസ് നസീം, ബാലചന്ദ്ര മേനോൻ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com