scorecardresearch

Latest News

ഇത് നിത്യ മേനോനോ അതോ അനുപമ പരമേശ്വരനോ; നസ്രിയയോട് ആരാധകര്‍

നസ്രിയയുടെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്

Nazriya Nazim, Instagram, Photos

ചുരുക്കം ചില സിനിമകള്‍കൊണ്ട് ദക്ഷിണേന്ത്യയില്‍ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടിയാണ് നസ്രിയ നസീം. താരം ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവുമാണ്. വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ നസ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ചുരുണ്ട മുടിയും കൂളിങ് ഗ്ലാസുമൊക്കെ വച്ച സ്റ്റൈലിഷായ നസ്രിയയെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. പരിചതമല്ലാത്ത രൂപത്തിലെത്തിയതോടെ ഇത് നസ്രിയ തന്നെയാണൊ എന്ന സംശയവും പലരും ഉന്നയിച്ചു. കാണാന്‍ അനുപമാ പരമേശ്വരനെ പോലെയുണ്ടെന്നാണ ഒരാളുടെ കമന്റ്. ചെറുതായി നിത്യ മേനോന്റെ കട്ടുണ്ടെന്ന് പറഞ്ഞവരുമുണ്ട്.

‘അണ്ടെ സുന്ദരാകിനി’ എന്ന തെലുങ്ക് ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന നസ്രിയയുടെ സിനിമ. താരത്തിന്റെ ആദ്യത്തെ തെലുങ്ക് സിനിമായിണിതെന്ന പ്രത്യേകതയുമുണ്ട്. നാനിയാണ് നായകവേഷം അവതരിപ്പിക്കുന്നത്. മണിയറയിലെ അശോകനാണ് അവസാനമായി പുറത്തിറങ്ങിയ നസ്രിയയുടെ മലയാള ചിത്രം.

Also Read: ‘പാഠം ഒന്ന്: ഒരു വിലാപ’ത്തിലെ ചിത്രവുമായി മീരാ ജാസ്മിന്‍; കൂടെയുള്ളത് ഞാനാണെന്ന് താരത്തിന്റെ കമന്റ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriya nazim latest photos malayalam actress instagram