scorecardresearch
Latest News

ഡിസംബർ നേരത്തെ എത്തിയോ?; ക്രിസ്മസ് വൈബിൽ നസ്രിയ

‘ഡിസംബർ മാസത്തിലേക്കു സ്കിപ്പ് ചെയ്യാനാകുമോ’ എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

ഡിസംബർ നേരത്തെ എത്തിയോ?; ക്രിസ്മസ് വൈബിൽ നസ്രിയ

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് നസ്രിയ നാസിം. ആരാധകര്‍ക്കായി രസകരമായ വീഡിയോകളും ചിത്രങ്ങളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ കൊണ്ടു തന്നെ ആരാധകര്‍ അതെല്ലാം ഏറ്റെടുക്കാറുമുണ്ട്. ക്രിസ്മസ് ട്രീയ്ക്കു മുൻപിലിരിക്കുന്ന നസ്രിയയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘ഡിസംബർ മാസത്തിലേക്കു സ്കിപ്പ് ചെയ്യാനാകുമോ’ എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

അനവധി ആരാധകരും ചിത്രത്തിനു കമൻറുകളുമായി എത്തിയിട്ടുണ്ട്. ഡിസംബർ മാസത്തിൽ നസ്രിയയുടെ പിറന്നാൾ കൂടിയാണ്. നസ്രിയക്കു നേരത്തെ തന്നെ പിറന്നാൾ ആശംസകൾ നേരുന്ന ആരാധകരെയും ചിത്രത്തിനു താഴെ കാണാം.

‘പളുങ്ക്’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ ‘കൂടെ’യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. ‘അന്റെ സുന്ദരനാകിനി’യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriya nazim latest photo waiting for christmas birthday in december