Latest News

എനിക്കായ് ഇവൻ എന്തും ചെയ്യും; കുട്ടിക്കുറുമ്പനെ പരിചയപ്പെടുത്തി നസ്രിയ

ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നസ്രിയ

nazriya, ie malayalam

സമൂഹമാധ്യങ്ങളിൽ ഏറെ സജീവമാണ് നസ്രിയ നസിം. തന്റെ പുതിയ മേക്കോവർ ചിത്രങ്ങളും ഡാൻസ് വീഡിയോകളും നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താനേറെ സ്നേഹിക്കുന്ന കുട്ടിക്കുറുമ്പനുമൊപ്പുമുളള വീഡിയോയാണ് നസ്രിയ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്.

എനിക്കായ് ഇവൻ എന്തും ചെയ്യുമെന്നാണ് വീഡിയോയിൽ എഴുതി കാണിക്കുന്നത്. സംവിധായകൻ അൽഫോൺസ് പുത്രന്റെ മകൻ ഏതനാണ് വീഡിയോയിൽ നസ്രിയയ്ക്കൊപ്പമുളളതെന്നാണ് മനസിലാകുന്നത്. നസ്രിയയുടെ അടുത്ത സുഹൃത്താണ് അൽഫോൺസ് പുത്രന്റെ ഭാര്യ അലീന. ഇരുവരും ഒന്നിച്ചുളള ഡാൻസ് വീഡിയോകൾ നസ്രിയ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നസ്രിയ. വിവാഹത്തിന് ശേഷം​ അഭിനയത്തിലേക്ക് തിരികെ വന്നെങ്കിലും വളരെ സെലക്ടീവായാണ് നസ്രിയ ഇപ്പോൾ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നിങ്ങനെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് രണ്ടാം വരവിൽ നസ്രിയ ചെയ്തത്.

Read More: ഇതെന്റെ വീട്ടിലെ ഫോട്ടോഗ്രാഫർ പകർത്തിയത്; മനോഹര ചിത്രങ്ങളുമായി നസ്രിയ

ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ് നസ്രിയ. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim instagram video

The moderation of comments is automated and not cleared manually by malayalam.indianexpress.com