ഫഹദ് ഫാസിലും നസ്രിയയും ഒന്നായിട്ട് ഇന്നേക്ക് അഞ്ചു വർഷം. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരുടെയും വിവാഹം. അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ മനോഹരമായൊരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഫഹദിനോടുളള തന്റെ സ്നേഹം പങ്കുവയ്ക്കുകയാണ് നസ്രിയ.

Read Also: നസ്രിയ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ വീട്ടിലിരിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ

ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 5 വർഷം, ഇനിയും ഒരുപാട് വർഷം ഒന്നിച്ചു മുന്നോട്ടു പോകാനുണ്ടെന്നാണ് ഫഹദിനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചത്. 5 വർഷം കഴിഞ്ഞുവെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് തമാശരൂപേണ നസ്രിയ പറഞ്ഞിട്ടുമുണ്ട്. ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും മികച്ച സമ്മാനം എന്ന് ഹാഷ്‌ടാഗിലൂടെ നസ്രിയ പറയുന്നുണ്ട്.

രണ്ടു മൂന്നു വര്‍ഷങ്ങളേ നസ്രിയ നസീം സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു ശേഷം നസ്രിയ അഭിനയ ജീവിതത്തില്‍ നിന്നും ഒരു ഇടവേളയെടുത്തു. പിന്നീടുള്ള നാലു വര്‍ഷങ്ങളിലും ഇടയ്‌ക്കിടെ പ്രേക്ഷകര്‍ ചോദിച്ചൊരു ചോദ്യമുണ്ടായിരുന്നു ‘നസ്രിയ എന്ന് സിനിമയിലേക്ക് മടങ്ങി വരും?’ കാത്തിരിപ്പിനൊടുവില്‍ അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവന്നു.


Fahadh Faasil, Nazriya Nazeem

Actors Fahad Fazil and Nasriya Nasim

ഫഹദും നസ്രിയയും

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ബാലതാരമായാണ് നസ്രിയ നസീം അഭിനയജീവിതം തുടങ്ങിയത്. ആദ്യ സിനിമ ബ്ലെസിയുടെ ‘പളുങ്ക്’. പിന്നീട് ചാനൽ ഷോ അവതാരിക ആയ നസ്രിയ ‘ഒരു നാൾ വരും’ എന്ന സിനിമയിൽ ബാലതാരമായി സിനിമയിലേയ്ക്ക് തിരിച്ചെത്തി. ‘മാഡ് ഡാഡ്’ എന്ന സിനിമയിൽ ആദ്യമായി നായികയായി. ‘നേരം’ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും നായികയായി. ‘നയ്യാണ്ടി’, ‘രാജാറാണി’ തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുൻ നിര നായികയായി.

നിവിൻ പോളി നായികയായ ‘ഓം ശാന്തി ഓശാന’യാണ് നസ്രിയയെ മലയാളികളുടെ പ്രിയനടിയാക്കിയത്. ചിത്രം ബോക്സോഫിൽ വൻ ഹിറ്റായിരുന്നു. പിന്നാലെ ഇറങ്ങിയ ‘ബാംഗ്ലൂർ ഡേയ്സ്’ ഹിറ്റായി. ഈ സിനിമയിൽ ഫഹദിന്റെ നായികയായ നസ്രിയ പിന്നീട് ജീവിത പങ്കാളിയുമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook