നിറഞ്ഞ ഹൃദയത്തോടെ നസ്രിയ; ഫഹദിനും ഓറിയോയ്ക്കും ഒപ്പം

യാതൊരു ശ്രമവുമില്ലാതെ ചില കാര്യങ്ങൾ നിങ്ങളുടെ ഹൃദയം നിറയ്ക്കും എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Nazriya, Nazriya Nazim, നസ്രിയ, നസ്രിയ നാസിം, Fahadh Faazil, Fahad Fasil, ഫഹദ് ഫാസിൽ, Nazriya Fahadh, നസ്രിയ ഫഹദ്, Oreo, Nazriya Oreo, Nazriya Oreo photo, നസ്രിയ ഓറിയോ, Nazriya latest photos, Nazriya films, നസ്രിയ പുതിയ ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടു പേർ. തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഇവർ ആരാധകരുമായും പങ്കിടാറുണ്ട്. ഇക്കുറി ഫഹദിനും ഓറിയോയ്ക്കും ഒപ്പമുള്ള ഒരു ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

യാതൊരു ശ്രമവുമില്ലാതെ ചില കാര്യങ്ങൾ നിങ്ങളുടെ ഹൃദയം നിറയ്ക്കും എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കുഞ്ഞിനെപ്പോലെ നസ്രിയ പരിപാലിക്കുന്ന വളർത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും നസ്രിയ മറക്കാറില്ല. തങ്ങളുടെ യാത്രകളിലും ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഓറിയോ ഉണ്ടാകാറുണ്ട്. അടുത്തിടെ കടൽ തീരത്ത് തനിക്കും ഫഹദിനുമൊപ്പം കളിക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പങ്കുവച്ചിരുന്നു. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കുന്നത്.

മുമ്പൊരിക്കൽ മിണ്ടിയും പറഞ്ഞും ഓറിയോയെ ഭക്ഷണം കഴിപ്പിക്കുന്ന വീഡിയോ നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മമ്മിയും ഓറിയോ ബേബിയും എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ വീഡിയോ പങ്കുവച്ചത്.

View this post on Instagram

Famm ily

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിങ്ങിന് ഊട്ടിയിലെത്തിയപ്പോൾ ഓറിയോയെ നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

Read More: തോളോട് തോൾ ചേർന്ന് നമ്മൾ; പ്രണയപൂർവ്വം ഫഹദും നസ്രിയും

“ഓറിയോ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് ചെയ്തുകൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.” എന്നാണ് നസ്രിയ പറയുന്നത്.

ഓറിയോ വന്നശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു തന്റെ പ്രിയപ്പെട്ട വളർത്തുനായയെക്കുറിച്ച് നസ്രിയ വാചാലയായത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim fahadh faasil shares pet dog oreos photo

Next Story
‘സേവ് ദി ഡേറ്റ്’; അരുണ്‍ കുര്യനും ശാന്തിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് വിനയ് ഫോർട്ട്Arun kurian, അരുൺ കുര്യൻ, santhi balachandran, ശാന്തി ബാലചന്ദ്രൻ, vinay fort, വിനയ് ഫോർട്ട്, save the date, സേവ് ദി ഡേറ്റ്, papam cheyyathavar kalleriyatte, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com