Nazriya Nazim, Fahadh Faasil: നസ്രിയയുടെയും ഫഹദിന്റെയും ഇത്തവണത്തെ പെരുന്നാൾ ആലപ്പുഴയിലെ ഫഹദിന്റെ കുടുംബവീട്ടിലായിരുന്നു. സിനിമ തിരക്കുകൾക്കെല്ലാം വിട നൽകി വീട്ടുകാർക്കൊപ്പം വീണ്ടും ഒത്തുചേർന്നതിന്റെ സന്തോഷം തുളുമ്പുന്ന ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയും ഫാസിൽ കുടുംബത്തിലെ മരുമകളുമായ നസ്രിയ. ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഫർഹാൻ ഫാസിൽ, ഫഹദിന്റെ സഹോദരിമാർ, ഉമ്മ എന്നിവരെയും ചിത്രങ്ങളിൽ കാണാം.








മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സിനിമാകുടുംബങ്ങളിൽ ഒന്നാണ് ഫാസിലിന്റേത്. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഫാസിൽ എന്ന സംവിധായകൻ, ദേശീയ പുരസ്കാരം വരെ നേടിയ മലയാളത്തിന്റെ അഭിമാനതാരമായ മകൻ ഫഹദ് ഫാസിൽ, പ്രേക്ഷകരുടെ പ്രിയങ്കരിയായ നസ്രിയ എന്ന മരുമകൾ, മകനും നടനുമായ ഫർഹാൻ ഫാസിൽ അങ്ങനെ നീളുന്നു ഈ താരകുടുംബത്തിലെ പ്രശസ്തർ.
2014 ഓഗസ്റ്റ് 21 നാണ് ഫഹദും നസ്രിയയും വിവാഹിതരായത്. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ഫഹദിന്റെ നിർമ്മാണകമ്പനിയുടെ പ്രവർത്തനങ്ങളിലും സജീവമാണ് നസ്റിയ ഇപ്പോൾ. ‘അന്റെ സുന്ദരനികി’ യാണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ നസ്രിയയുടെ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.