നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റും യുവതാരം ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളു മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചുള്ള ഫൺ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്.

അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

View this post on Instagram

Ammuu

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഇനി തിയേറ്ററുകളിൽ എത്താനിരിക്കുന്ന നസ്രിയയുടെ ചിത്രം.ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ആഗസ്ത് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ട്രാൻസ് ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് തന്നെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read more: Trance First Look Poster: ഫഹദ്- അൻവർ റഷീദ് ടീമിന്റെ ‘ട്രാൻസ്’ ഡിസംബറിലെത്തും; ഫസ്റ്റ് ലുക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook